ക്രാഷ് ടെസ്റ്റ് തുടങ്ങിയിട്ട് 20 വര്‍ഷം
Posted on: Tuesday, Feb 07, 2017   12:40 PMലോകമൊട്ടാകെ വാഹനങ്ങളുടെ സുരക്ഷ വര്‍ധിപ്പിച്ച് അപകടങ്ങള്‍ കുറയ്ക്കാന്‍ സഹായിച്ച യൂറോ ന്യൂകാര്‍ അസെസ്മെന്റ് പ്രോഗ്രാം (NCAP) ക്രാഷ് ടെസ്റ്റിന്റെ ഇരുപതാം വാര്‍ഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ വീഡിയോ. 1997 ല്‍ ക്രാഷ്‍ടെസ്റ്റ് ആദ്യമായി നടത്തിയ മോഡലുകളിലൊന്നായ റോവര്‍ 100 കാറും പുതിയ ഹോണ്ട ജാസുമാണ് ഈ വീഡിയോയില്‍ ഇടിച്ചുതകര്‍ക്കുന്നത്. പുതിയ കാറുകള്‍ എത്രയേറെ സുരക്ഷിതമാണെന്ന് ഈ വീഡിയോ തെളിയിക്കുന്നു. ടെസ്റ്റില്‍ റോവര്‍ തകര്‍ന്നു തരിപ്പണമായി. എന്നാല്‍ ക്രാഷ് ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ് സ്വന്തമാക്കിയ ഹോണ്ട ജാസ് യാത്രികകര്‍ക്ക് മികച്ച സുരക്ഷ നല്‍കി.Related Stories
TOP