ഏറ്റവും വേഗത്തിലുള്ള ഡ്രിഫ്ട്
Posted on: Friday, Apr 08, 2016   11:00 AMഏറ്റവും വേഗത്തിലുള്ള ഡ്രിഫ്ടിന് നിസാന്‍ സൂപ്പര്‍ കാറായ ജിടി ആറിന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്. മണിക്കൂറില്‍ 304.96 കിമീ വേഗത്തില്‍ 30 ഡിഗ്രി ആംഗിളില്‍ ഡ്രിഫ്ട് നടത്തിയാണ് ജിടിആര്‍ ഗിന്നസ് റെക്കോര്‍ഡിട്ടത്. ജപ്പാനില്‍ നിന്നുളള ഡ്രിഫ്ട് ചാമ്പ്യനായ മസാത്തോ കവാബാത്തയായിരുന്നു ജിടി ആറിന്റെ ഡ്രൈവര്‍ സീറ്റില്‍ . യുഎഇയിലെ ഫുജൈറ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വച്ചായിരുന്നു റെക്കോര്‍ഡ് പ്രകടനം.

പ്രത്യേകം ട്യൂണ്‍ ചെയ്ത നിസാന്‍ ജിടിആറാണ് പ്രകടനത്തിന് ഉപയോഗിച്ചത്. റിയര്‍ വീല്‍ ഡ്രൈവുള്ള കാറിന്റെ എന്‍ജിന് 1380 ബിഎച്ച്പി ആയിരുന്നു ശേഷി. ജിടിആറിന്റെ കോരിത്തരിപ്പിക്കുന്ന പ്രകടത്തിന്റെ വീഡിയോ കാണുക.Related Stories
TOP