കുട്ടികളെ വട്ടുപിടിപ്പിക്കുന്ന ടോയ് കാര്‍
Posted on: Friday, Oct 16, 2015   4:00 PMകളിപ്പാട്ട കാറുകള്‍ തമ്മില്‍ കൂട്ടിയിടിപ്പിക്കുന്നതില്‍ ഹരം കണ്ടെത്തുന്നവരാണ് കുട്ടികള്‍ . എന്നാല്‍ കൂട്ടിയിടിപ്പിക്കാനാവാത്ത കാറുകള്‍ നല്‍കിയാല്‍ അവരുടെ പ്രതികരണം എങ്ങനെയായിരിക്കും? മെഴ്‍സിഡീസ് ബെന്‍സ് അവതരിപ്പിച്ച ദ അണ്‍ക്രാഷബിള്‍ ടോയ് കാര്‍സ് എന്ന ടിവി പരസ്യത്തില്‍ അതു കാണാം. സി ക്ലാസിന്റെ ബ്രേക്ക് അസിസ്റ്റ് സിസ്റ്റത്തിന്റെ മികവ് വ്യക്തമാക്കാനാണ് ഈ പരസ്യം പുറത്തിറക്കിയത്. പരസ്പരം വികര്‍ഷിക്കുന്ന കാന്തങ്ങള്‍ ഈ ടോയ് കാറുകളുടെ മുന്‍ഭാഗത്തുണ്ട്.

റഡാറിന്റെ സഹായത്തോടെ അപ്രതീക്ഷിതമായി കാറിനു മുന്നിലെത്തുന്ന കാല്‍നടക്കാരെയും മറ്റു വാഹനങ്ങളെയും തിരിച്ചറിഞ്ഞ് സ്വയം ബ്രേക്ക് പ്രയോഗിച്ച് അപകടം ഒഴിവാക്കുന്ന സംവിധാനമാണ് ബ്രേക്ക് അസിസ്റ്റ് സിസ്റ്റം പ്ലസ്. ബ്രേക്ക് ലൈറ്റുകള്‍ മിന്നിച്ച് പിന്നാലെ വരുന്ന വാഹനങ്ങള്‍ക്ക് സൂചന നല്‍കാനും ഈ സംവിധാനത്തിനു കഴിയും.Related Stories
TOP