ഇടിച്ചു മറിയാത്ത ബേബി സ്ട്രോളര്‍

Volkswagen Stroller from ACHTUNG! on Vimeo.

Posted on: Wednesday, Aug 12, 2015   3:00 PMഒരു പരസ്യത്തിനു ലഭിച്ച കമന്റിനെ അടിസ്ഥാനമാക്കി നല്ലൊരു കണ്ടുപിടുത്തം നടത്തിയിരിക്കുകയാണ് ഫോക്സ്‍വാഗന്‍ . ഫോക്സ്‍വാഗന്‍ കാറുകളിലെ നൂതന സൗകര്യങ്ങള്‍ മറ്റ് ഉത്പന്നങ്ങളിലും അതിന്റെ ഉടമകള്‍ പ്രതീക്ഷിക്കുമെന്ന് സൂചിപ്പിക്കുന്ന പരസ്യമാണ് ഏപ്രിലില്‍ നെതര്‍ലന്റ്സിലെ ഫോക്സ്‍വാഗന്‍ പുറത്തിറക്കിയത്. കൊച്ചുകുട്ടികളെ കൊണ്ടുനടക്കാനുള്ള ഉന്തുവണ്ടിയ്ക്ക് എന്തുകൊണ്ട് ഓട്ടോമാറ്റിക് ബ്രേക്കിങ് ഇല്ല എന്ന് ഒരു അമ്മ ചോദിക്കുന്നതായാണ് പരസ്യത്തില്‍ കാണിച്ചത്. ഇത്തരം സംവിധാനമുള്ള ബേബി സ്ട്രോളര്‍ ഫോക്സ്‍വാഗന്‍ നിര്‍മിക്കണമെന്നായിരുന്നു ഈ പരസ്യം കണ്ട ഒരു ആരാധകന്റെ ആവശ്യം. ആ വെല്ലുവിളി ഫോക്സ്‍വാഗന്‍ സ്വീകരിച്ചു. ആഡാപ്റ്റിവ് ക്രൂസ് കണ്‍ട്രോള്‍ ഘടിപ്പിച്ചാണ് ഇലക്ട്രിക് മോട്ടോറുള്ള ബേബി സ്ട്രോളറിനെ സുരക്ഷിതവും ഏറെ പ്രായോഗികതയുള്ളതുമാക്കിയത്.Related Stories
TOP

Car Bike
Designed and developed by EGGS