രണ്ട് ചക്രത്തില്‍ പായുന്ന നിസാന്‍ ജൂക്ക് ആര്‍എസ്
Posted on: Wednesday, Jul 01, 2015   10.00 AMരണ്ട് ചക്രത്തില്‍ കാര്‍ ഓടിച്ച് ഗിന്നസ് ലോക റെക്കോര്‍ഡ് നേടിയിരിക്കുകയാണ് ബ്രിട്ടീഷ് സ്റ്റണ്ട് ഡ്രൈവറായ ടെറി ഗ്രാന്‍ഡ്. ഏറ്റവും വേഗത്തില്‍ ഒരു മൈല്‍ ( 1.61 കിമീ) ദൂരം രണ്ട് ചക്രത്തില്‍ കാര്‍ ഓടിച്ചതിനാണ് റെക്കോര്‍ഡ്. പഴയ റെക്കോര്‍ഡ് 2.45 മിനിറ്റ് ആയിരുന്നെങ്കില്‍ 2.15 മിനിറ്റ് കൊണ്ട് ഗ്രാന്‍ഡ് കാര്യം നടത്തി. നിസാന്‍ ക്രോസ് ഓവറായ ജൂക്കിന്റെ കരുത്ത് കൂടിയ വകഭേദമായ ആര്‍എസിലായിരുന്നു ഈ തകര്‍പ്പന്‍ പ്രകടനം. ഡ്രൈവര്‍ സൈഡിലെ രണ്ട് വീലുകളില്‍ ബാലന്‍സ് പോകാതെ ജൂക്ക് ട്രാക്കിലൂടെ ഓടിയപ്പോള്‍ കാണികളുടെ മനസില്‍ ആവേശം നിറഞ്ഞു.


കാര്‍ രണ്ട് വീലില്‍ ഓടിച്ചതില്‍ മാത്രം ഒതുങ്ങുന്നില്ല ടെറി ഗ്രാന്റിന്റെ പെരുമ. ഏറ്റവും കൂടുതല്‍ പേരെ കയറ്റി രണ്ട് വീലില്‍ കാര്‍ ഓടിച്ചതിനും റിവേഴ്സില്‍ ഏറ്റവും വേഗത്തില്‍ ഒരു മൈല്‍ കാര്‍ ഓടിച്ചതിനുമൊക്കെയുള്ള റെക്കോര്‍ഡ് ഗ്രാന്‍ഡിനുണ്ട്.Related Stories
TOP