Home  >  Registration >   Registration Details
ബസില്‍ പോകുന്ന വിദ്യാര്‍ഥികളുടെ ശ്രദ്ധയ്ക്ക്
മധു മധുരത്തില്‍
Posted on: Wednesday, Feb 08, 2017   2:00 PM



വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ അനുവദിക്കുന്നത് തങ്ങളുടെ ഔദാര്യമാണെന്ന് കരുതുന്ന ബസ് ജീവനക്കാരുണ്ട്. എന്നാല്‍ ഇത്തരക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ട് വന്ന് തക്കതായ ശിക്ഷ വാങ്ങിക്കൊടുക്കാനാകം. അതിന് വിദ്യാര്‍ഥികള്‍ കണ്‍സഷന്‍ സംബന്ധിച്ച് അവരുടെ അവകാശങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. അവ ചുവടെ ചേര്‍ക്കുന്നു.


1. രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ഏഴ് മണി വരെയുള്ള ബസ് യാത്രയില്‍ കണ്‍സഷന്‍ ലഭിക്കും.


2. രണ്ടാം ശനി ആണെങ്കില്‍ പോലും അത് പ്രവര്‍ത്തി ദിവസമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കില്‍ കണ്‍സഷന്‍ ലഭിക്കുന്നതാണ്. എന്നാല്‍ സ്പെഷല്‍ ക്ലാസിനു പോകാന്‍ സ്റ്റുഡന്റ്സ് ടിക്കറ്റ് ( എസ്‍ടി) ലഭിക്കില്ല. 


3. സ്റ്റാന്‍ഡില്‍ നിന്ന് ബസ് എടുക്കുന്നതിനു തൊട്ടുമുമ്പ് മാത്രമേ വിദ്യാര്‍ഥികള്‍ കയറാവൂ എന്നൊരു നിയമം നിലവില്‍ ഇല്ല.


4. കണ്‍സഷന്‍ ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്ന വിദ്യാര്‍ഥികള്‍ സീറ്റിലിരിക്കുന്നത് തടയാനും ബസ് ജീവനക്കാര്‍ക്ക് അനുവാദമില്ല.


5. പ്ലസ്‌ടു വരെയുള്ള സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക്‌ യൂണിഫോമോ സ്‌ഥാപന മേധാവി നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡോ ഉപയോഗിച്ചും റെഗുലര്‍ കോളേജ്‌ വിദ്യാര്‍ഥികള്‍ക്ക്‌ സ്‌ഥാപന മേധാവി നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ്‌ ഉപയോഗിച്ചും അംഗീകാരമുള്ള കോഴ്‌സുകള്‍ പഠിക്കുന്ന പാരലല്‍ കോളേജ്‌ വിദ്യാര്‍ഥികള്‍ക്ക്‌ ആര്‍.ടി.ഒ നല്‍കുന്ന കണ്‍സഷന്‍ കാര്‍ഡുപയോഗിച്ചും സ്വകാര്യ ബസില്‍ യാത്രചെയ്യാം. കെ.എസ്‌.ആര്‍.ടി.സി ബസില്‍ യാത്രചെയ്യുന്നതിന്‌ അതതു ഡിപ്പോകളില്‍നിന്നും കണ്‍സഷന്‍ കാര്‍ഡ്‌ ലഭിക്കും.


വിദ്യാര്‍ഥികളെ കയറ്റാതെ ഡോര്‍ അടച്ചു പിടിക്കുക, കൈകാണിച്ചാല്‍ നിര്‍ത്താതെ പോവുക, സീറ്റ് നിഷേധിക്കുക, അപമര്യാദയായി പെരുമാറുക തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും.കണ്‍സഷന്‍ സംബന്ധിച്ചും ബസ്‌ ജീവനക്കാരുടെ മോശം പെരുമാറ്റം സംബന്ധിച്ചുമുള്ള പരാതികള്‍ പോലീസ്‌, ഡി.ടി.ഒ, ആര്‍.ടി.ഒ എന്നിവര്‍ക്ക്‌ നല്‍കാം.



Related Stories







TOP


Car Bike








Designed and developed by EGGS