Home  >  Registration >   Registration Details
സ്പീഡ് ഗവേണര്‍ ഉപയോഗിക്കേണ്ട വാഹനങ്ങള്‍
അലന്‍ ഹാഷിം
Posted on: Monday, Jan 09, 2017   12:00 PM



എട്ടു സീറ്റിനു മുകളിലുള്ള യാത്രാ വാഹനങ്ങള്‍ക്കും 3,500 കിലോഗ്രാമില്‍ കൂടുതല്‍ ഭാരമുള്ള ചരക്കുവാഹനങ്ങള്‍ക്കും സ്‌പീഡ്‌ ഗവേണര്‍ നിര്‍ബന്ധമാണ്. സെന്‍ട്രല്‍ മോട്ടോര്‍ വെഹിക്കിള്‍ റൂള്‍സ് 1989 ലെ റൂള്‍ 118 ലെ സബ് റൂള്‍ രണ്ട് പ്രകാരമാണ് മോട്ടോര്‍ വാഹനവകുപ്പ് ഇത് നടപ്പിലാക്കുന്നത്.


ഡ്രൈവറെ കൂടാതെ എട്ട് പേര്‍ക്ക് വരെ യാത്ര ചെയ്യാവുന്ന വാഹനങ്ങള്‍ക്ക് സ്പീഡ് ഗവേണര്‍ ആവശ്യമില്ല. ഇരുചക്ര വാഹനങ്ങള്‍ , മുച്ചക്രവാഹനങ്ങള്‍ എന്നിവയെയും ഒഴിവാക്കിയിട്ടുണ്ട്.


പൊലീസ് വാഹനം , ആംബുലന്‍സ്, ഫയര്‍ എന്‍ജിന്‍ എന്നിവയ്ക്ക് മണിക്കൂറില്‍ 80 കിലോമീറ്റര്‍ വരെ വേഗം അനുവദിക്കുന്ന സ്പീഡ് ഗവേണര്‍ ഘടിപ്പിക്കണം.


സ്‌കൂള്‍ വിദ്യാര്‍ഥികളെ കൊണ്ടുപോകുന്ന (ഓട്ടോറിക്ഷ ഒഴികെ) വാഹനങ്ങള്‍ക്ക് പരമാവധി വേഗം മണിക്കൂറില്‍ 50 കിലോമീറ്ററില്‍ പരിമിതപ്പെടുത്തിയ സ്പീഡ് ഗവേണര്‍ വേണം. എട്ടു സീറ്റിനു മുകളിലുള്ള യാത്രാ വാഹനങ്ങള്‍ക്കും 3,500 കിലോഗ്രാമില്‍ കൂടുതല്‍ ഭാരമുള്ള ചരക്കുവാഹനങ്ങള്‍ക്കും സ്പീഡ് ഗവേണര്‍ അനുവദിക്കുന്ന പരമാവധി വേഗം 60 കിമീ / മണിക്കൂര്‍ ആയിരിക്കണം.



Related Stories







TOP

Designed and developed by EGGS