Home  >  Registration >   Registration Details
പഴയ വാഹനങ്ങള്‍ക്ക് ജനുവരി 1 മുതല്‍ ഹരിതനികുതി
മധു മധുരത്തില്‍
Posted on: Thursday, Dec 29, 2016   3:00 PM



പഴയ വാഹനങ്ങള്‍ക്കായി 2016 ലെ ബജറ്റില്‍‌ പ്രഖ്യാപിച്ച ഹരിത നികുതി ( ഗ്രീന്‍ ടാക്സ് ) 2017 ജനുവരി ഒന്നു മുതല്‍ ഈടാക്കിത്തുടങ്ങും. പത്ത് വര്‍ഷത്തിലേറെ പഴക്കമുള്ള ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്കും 15 വര്‍ഷത്തിലേറെ പഴക്കമുള്ള നോണ്‍ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്കുമാണു ഹരിത നികുതി ബാധകം. 


ഇരുചക്രവാഹനങ്ങളെയും മുച്ചക്രവാഹനങ്ങളെയും ഹരിതനികുതിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 


പത്ത് വര്‍ഷത്തിലേറെ പഴക്കമുള്ള നാലോ അതില്‍ കൂടുതലോ ചക്രങ്ങളുള്ള ട്രാന്‍സ്പോര്‍ട്ട് ( ടാക്സി രജിസ്ട്രേഷനുള്ളവ) വാഹനങ്ങളുടെ ഓരോ വര്‍ഷവും അടയ്ക്കേണ്ട ഹരിത നികുതി


1. ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ -200 രൂപ. 


2. മീഡിയം മോട്ടോര്‍ വാഹനങ്ങള്‍ - 300 രൂപ


3. ഹെവി മോട്ടോര്‍ വാഹനങ്ങള്‍ - 400 രൂപ.


15 വര്‍ഷത്തിലേറെ പഴക്കമുള്ള നാലും അതില്‍ കൂടുതലും ചക്രങ്ങളുള്ള സ്വകാര്യവാഹനങ്ങള്‍ക്ക് അഞ്ച് വര്‍ഷത്തേയ്ക്ക് 400 രൂപ എന്ന നിരക്കിലാണ് ഹരിതനികുതി.


ഹരിതനികുതി സമയത്തിന് അടച്ചിട്ടില്ലെങ്കില്‍ അധിക ചാര്‍ജ് പിന്നീട് ഈടാക്കുന്നതല്ല. എന്നാല്‍ വാഹനപരിശോധനയില്‍ ഹരിത നികുതി അടച്ചിട്ടില്ലെന്നു പൊലീസോ മോട്ടോര്‍ വാഹന വകുപ്പോ കണ്ടെത്തിയാല്‍ 100 രൂപ പിഴ അടയ്ക്കേണ്ടിവരും. ഇതര സംസ്ഥാനങ്ങളില്‍നിന്നു വരുന്ന വാഹനങ്ങള്‍ക്കും ഹരിത നികുതി ബാധകമാണ്. ചെക്ക്പോസ്റ്റില്‍ ഇത് ഈടാക്കും.


2017 ജനുവരി ഒന്നു മുതല്‍ ഹരിത നികുതി അടയ്‌ക്കാത്ത വാഹനങ്ങള്‍ക്ക്‌ ഒരു സേവനവും ചെയ്‌തു കൊടുക്കുന്നതല്ലെന്ന്‌ ട്രാന്‍സ്‌പോര്‍ട്ട്‌ കമ്മിഷണര്‍ അറിയിച്ചു.ട്രാന്‍സ്പോര്‍ട് വാഹനങ്ങള്‍ ഫിറ്റ്നെസ് ടെസ്റ്റിനു എത്തുമ്പോഴും നോണ്‍ ട്രാന്‍സ്പോര്‍ട് വാഹനങ്ങള്‍ രജിസ്ട്രേഷന്‍ പുതുക്കാന്‍ വരുമ്പോഴും ഹരിത നികുതി അടച്ചിട്ടുണ്ടെന്ന് മോട്ടോര്‍വാഹനവകുപ്പ് ഉറപ്പാക്കും.



Related Stories







TOP

Designed and developed by EGGS