Home  >  Driving licence  >   Driving licence Details
മറ്റൊരു വാഹനം ഓടിക്കുന്നതിനുള്ള ലൈസന്‍സ് പഴയതില്‍ ചേര്‍ക്കുന്നതിന്
മധു മധുരത്തില്‍



നിലവിലുള്ള ലൈസന്‍സില്‍ മറ്റേതൊരു തരം വാഹനം ഓടിക്കുന്നതിനുള്ള ലൈസന്‍സു കൂട്ടിച്ചേര്‍ക്കാവുന്നതാണ്. ട്രാന്‍സ്പ‍ോര്‍ട്ട് വാഹനം ഓടിക്കുന്നതിനുള്ള ലൈസന്‍സാണ് കൂട്ടിച്ചേര്‍ക്കേണ്ടതെങ്കില്‍ 20 വയസ് പൂര്‍ത്തിയായിരിക്കേണ്ടതും ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ലൈസന്‍സ് എടുത്ത് ഒരു വര്‍ഷം കഴിയേണ്ടതുമാണ്. എന്നാല്‍ ഓട്ടോറിക്ഷ ഓടിക്കുന്നതിനുള്ള ലൈസന്‍സ് ബാഡ്ജിന് ഒരു വര്‍ഷം കഴിഞ്ഞിരിക്കണമെന്നില്ല.


ലേണേഴ്സ് ലൈസന്‍സ് നേടുയാണ് ആദ്യ നടപടി. ഫോം 2 ലുള്ള അപേക്ഷ , ഫീസ് അടച്ചതിന്റെ രസീത് , നിലവിലുള്ള ലൈസന്‍സ് , ട്രാന്‍സ്പോര്‍ട്ട് വാഹനമാണെങ്കില്‍ ഫോം 1 എ യിലുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ആര്‍ടി ഓഫീസില്‍ ഹാജരാക്കിയാല്‍ ലേണേഴ്സ് ലൈസന്‍സ് ലഭിക്കും. ഇതിന് ലേണേഴ്സ് ടെസ്റ്റ് വീണ്ടും പാസാകേണ്ടതില്ല. ലേണേഴ്സ് ലൈസന്‍സ് ലഭിച്ചശേഷം ഡ്രൈവിങ് പരിശീലനം തുടങ്ങാം. മുപ്പത് ദിവസങ്ങള്‍ക്ക് ശേഷം ഡ്രൈവിങ് ടെസ്റ്റില്‍ പങ്കെടുക്കാം. ആര്‍ടിഒ അനുവദിച്ച ദിവസത്തില്‍ നിശ്ചിത സമയത്ത് ലൈസന്‍സിങ് അധികാരിയുടെ മുമ്പാകെ നിര്‍ദ്ദിഷ്ട തരത്തിലുള്ള വാഹനവുമായി ടെസ്റ്റിനു ഹാജരാകേണ്ടതാണ്. ഓടിക്കാന്‍ കൊണ്ടുവരുന്ന വാഹനത്തിന്റെ അസല്‍ രേഖകളും ഹാജരാക്കണം ടെസ്റ്റിന് എത്തുമ്പോള്‍

ഹാജരാക്കേണ്ട രേഖകള്‍


1. സാധുതയുള്ള ലേണേഴ്സ് ലൈസന്‍സ്


2.നിലവിലുള്ള ഡ്രൈവിങ് ലൈസന്‍സ്


3. ഫോം 8 ലുള്ള അപേക്ഷ


4. നിശ്ചിത ഫീസും സര്‍വീസ് ചാര്‍ജും അടച്ചതിന്റെ രസീത് ( ഓരോ തരം വാഹനത്തിനും 50 രൂപ വീതം , സര്‍വീസ് ചാര്‍ജ് 50 രൂപ)


5. നിശ്ചിത ഫോമില്‍ അംഗീകൃത കണ്ണ് പരിശോധനാവിദഗ്ധനില്‍ നിന്നും ലഭിച്ച സര്‍ട്ടിഫിക്കറ്റ്


6. ട്രാന്‍സ്പോര്‍ട്ട് വാഹനമാണെങ്കില്‍ അംഗീകൃത ഡ്രൈവിങ് സ്കൂളില്‍ നിന്നും ഫോം 5 ലുള്ള സര്‍ട്ടിഫിക്കറ്റ്


7. അപേക്ഷകന്റെ മേല്‍വിലാസവും മൊബൈല്‍ നമ്പരും എഴുതിയ, 40 രൂപയുടെ സ്റ്റാംപ് പതിച്ച കവര്‍


ടെസ്റ്റില്‍ വിജയിച്ചാല്‍ രസീത് നല്‍കുന്നതും ലൈസന്‍സ് തപാല്‍ വഴി അയച്ചുനല്‍കുന്നതുമാണ്. അനുവദിച്ചിട്ടുള്ള തീയതിയില്‍ ഏതെങ്കിലും കാരണവശാല്‍ ടെസ്റ്റിനു ഹാജരാകാന്‍ കഴിഞ്ഞില്ലെങ്കില്‍ നാലാമത്തെ ആഴ്ച അതേ ദിവസം ഹാജരാകാവുന്നതാണ്.



Related Stories







TOP









Designed and developed by EGGS