Home  >  Driving licence  >   Driving licence Details
അന്യസംസ്ഥാന ഡ്രൈവിങ് ലൈസന്‍സുള്ളവരുടെ ശ്രദ്ധയ്ക്ക്
അലന്‍ ഹാഷിം


അന്യസംസ്ഥാനങ്ങളില്‍ നിന്ന് എടുത്ത ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക. ലൈസന്‍സിന്റെ ആധികാരികത ഉറപ്പുവരുത്താന്‍ കേരള മോട്ടോര്‍ വാഹന വകുപ്പ് പരിശോധന തുടങ്ങിയിട്ടുണ്ട്. മണിപ്പൂര്‍ , നാഗാലാന്റ് , മേഘാലയ , ഡല്‍ഹി , തമിഴ്‍നാട്, ഉത്തര്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും എടുത്ത ഡ്രൈവിങ് ലൈസന്‍സുകള്‍ പലതും വ്യാജമാണെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് ഈ നടപടി. വാഹന പരിശോധന നടത്തുമ്പോള്‍ ഇത്തരത്തിലുള്ള ലൈസന്‍സുകളുടെ ആധികാരികത ഉറപ്പുവരുത്തണമെന്ന് ട്രാന്‍സ്‍പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ ജെ. തച്ചങ്കരി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അന്യസംസ്ഥാന ലൈസന്‍സുകളുടെ ഉടമളോട് ഏത് സാഹചര്യത്തിലാണ് ഈ ലൈസന്‍സ് എടുത്തതെന്ന വിവരം മോട്ടോര്‍ വാഹന വകുപ്പ് ആരായും. ലൈസന്‍സിനെപ്പറ്റി സംശയമുള്ള പക്ഷം  രസീത് നല്‍കി ലൈസന്‍സ് പിടിച്ചെടുക്കുകയും അവയുടെ നിജസ്ഥിതി അതു നല്‍കിയ സംസ്ഥാനത്തെ അധികാരിയില്‍ നിന്നും അന്വഷിച്ചറിയുകയും ചെയ്യും. ലൈസന്‍സ് വ്യാജമാണെന്ന് തെളിഞ്ഞാല്‍ ലൈസന്‍സ് ഉപയോഗിച്ച വ്യക്തിക്കെതിരെ മോട്ടോര്‍ വാഹന നിയമം , ഇന്ത്യന്‍ പീനല്‍ കോഡ് എന്നിവ പ്രകാരം കര്‍ശന നടപടികള്‍ ഉണ്ടാകും. അതിനാല്‍ അന്യസംസ്ഥാനത്ത് നിന്നുള്ള ഡ്രൈവിങ് ലൈസന്‍സുള്ളവര്‍ എത്രയും പെട്ടെന്ന് തങ്ങളുടെ ലൈസന്‍സ് നിയമസാധുതയുള്ളതാണെന്ന് ഉറപ്പുവരുത്തുക. അതതു സംസ്ഥാനത്തെ മോട്ടോര്‍ വാഹന വകുപ്പ് വെബ്സൈറ്റില്‍ ഇതിനുള്ള സൗകര്യമുണ്ട്. ലൈസന്‍സ് വ്യാജമാണെന്ന് ബോധ്യമായാല്‍ ഉടനെ പുതിയ ഡ്രൈവിങ് ലൈസന്‍സ് എടുക്കാനുള്ള നടപടികള്‍ സ്വീകരിക്കണം.






Related Stories







TOP









Designed and developed by EGGS