Home  >  Driving licence  >   Driving licence Details
മോട്ടോര്‍ വാഹന നിയമം : കുറ്റവും ശിക്ഷയും
അലന്‍ ഹാഷിം



മോട്ടോര്‍ വെഹിക്കിള്‍സ് ആക്ട് 1988 ഉം സെന്‍ട്രല്‍ മോട്ടോര്‍ വെഹിക്കിള്‍ റൂള്‍സ് 1989 ഉം പ്രകാരമുള്ള കുറ്റങ്ങളും അവയ്ക്കുള്ള പിഴയും ചുവടെ ചേര്‍ക്കുന്നു. 


ഡ്രൈവിങ് ലൈസന്‍സ് 



  • നിയമസാധുതയുള്ള ഡ്രൈവിങ് ലൈസന്‍സ് കൂടാതെ വണ്ടി ഓടിച്ചാല്‍  – 500 രൂപ.

  • ഡ്രൈവിങ് ലൈസന്‍സ് ഇല്ലാത്തയാള്‍ക്ക് വാഹനം ഉപയോഗിക്കാന്‍ കൊടുത്താല്‍  – 1,000 രൂപ.

  • പ്രായപൂര്‍ത്തി ആകാത്തവര്‍ വണ്ടി ഓടിച്ചാല്‍ – 500 രൂപ.


 ഡ്രൈവിങ്



  • അമിതവേഗത്തിലുള്ള ഡ്രൈവിങ് – 300 രൂപ , ടാക്സി/ചരക്ക് വാഹനങ്ങള്‍ക്ക് 400 രൂപ.

  • അലസമായോ അപകടകരമായോ ഡ്രൈവ് ചെയ്താല്‍ - 1,000 രൂപ.

  • മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ചശേഷം വണ്ടി ഓടിച്ചാല്‍ – 2,000 + ഡ്രൈവിങ് ലൈസന്‍സ് സസ്പെന്‍ഷന്‍ 

  • മാനസികമായോ ശാരീരികമായോ തകരാറുള്ളവര്‍ വാഹനം ഓടിച്ചാല്‍ – 200 രൂപ.

  • പൊലീസ് സിഗ്നല്‍ തെറ്റിച്ച് വണ്ടി ഓടിച്ചാല്‍ – 100 രൂപ.

  • ട്രാഫിക് സിഗ്നല്‍ തെറ്റിച്ചാല്‍ -– 100 രൂപ.

  • സിഗ്നല്‍ നല്‍കാതിരുന്നാല്‍ - –  100 രൂപ.

  • വേഗപരിധി മറികടന്നാല്‍ -  400 രൂപ മുതല്‍ 1,000 രൂപ വരെ.

  • അമിതവേഗമെടുക്കാന്‍ പ്രേരിപ്പിച്ചാല്‍ – 300 രൂപ.

  • അപകടകരമായി മറ്റൊരു വാഹനത്തെ മറികടന്നാല്‍ – 100 രൂപ.

  • മറ്റ് വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കാതിരുന്നാല്‍ – 100 രൂപ.

  • ഇടതുവശത്തുകൂടിയുള്ള ഓവര്‍ടേക്കിങ് –  100 രൂപ.

  • ഫുട്പാത്തിലൂടെ വാഹനം ഓടിച്ചാല്‍ – 100 രൂപ.

  • സീബ്രാ ക്രോസിനു മുകളില്‍ വണ്ടി നിര്‍ത്തുകയോ സ്റ്റോപ് സിഗ്നല്‍ അവഗണിക്കുകയോ ചെയ്താല്‍ – 100 രൂപ.

  • റോഡിലെ മഞ്ഞവര മറികടന്ന് വണ്ടി ഓടിച്ചാല്‍ – 100 രൂപ.

  • അനാവശ്യമായി ഹെഡ്‍ലൈറ്റ് ഹൈ ബീമില്‍ ഇട്ടാല്‍  – 100 രൂപ.

  • വാഹനം അപകടരമായി പാര്‍ക്ക് ചെയ്താല്‍ - 100 രൂപ.

  • സീറ്റ് ബെല്‍റ്റില്ലാതെ കാര്‍ ഓടിച്ചാല്‍ - 100 രൂപ

  • ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ - 1000 രൂപ / ഡ്രൈവിങ് ലൈസന്‍സ് സസ്പെന്‍ഷന്‍

  • അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ – 100 രൂപ.

  • നിയമപ്രകാരമുള്ള ദിശതെറ്റിച്ച് വാഹനം ഓടിച്ചാല്‍ – 500 രൂപ.

  • റോഡിനു മധ്യത്തിലൂടെ വണ്ടി ഓടിച്ചാല്‍ – 100 രൂപ.

  • വണ്‍വേ തെറ്റിച്ചാല്‍ –  100 രൂപ.

  • അശ്രദ്ധമായി റിവേഴ്സ് എടുത്താല്‍  –  100 രൂപ.

  • നിയമം തെറ്റിച്ച് യു ടേണ്‍ എടുത്താല്‍ - 100 രൂപ.

  • ഒരു വശത്തേയ്ക്ക് തിരിയുമ്പോള്‍ വേണ്ടവിധമുള്ള സൂചന നല്‍കിയില്ലെങ്കില്‍  – 100 രൂപ.

  • ജംങ്ഷനുകളില്‍ വേഗം കുറച്ചില്ലെങ്കില്‍ – 100 രൂപ.

  • യൂണിഫോമിലുള്ള ട്രാഫിക് പൊലീസിനോട് അനുസരണക്കേട് കാണിച്ചാല്‍ – 100 രൂപ.


 വാഹനരേഖകള്‍



  • വാഹനത്തില്‍ ആവശ്യമായ രേഖകള്‍ സൂക്ഷിച്ചില്ലെങ്കില്‍ – 100 രൂപ.

  • രജിസ്ട്രേഷന്‍ ഇല്ലെങ്കില്‍ – 2,000- 5,000 രൂപ.

  • ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ – 1,000 രൂപ.

  • പുക പരിശോധിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ – 1,000 രൂപ. വാഹനത്തിന്റെ രജിസ്ട്രേഷന്‍ തീയതി മുതല്‍ ഒരു വര്‍ഷത്തേക്ക് പുകമലിനീകരണ നിയന്ത്രണ സര്‍ട്ടിഫേക്കറ്റ് ആവശ്യമില്ല. അതിനു ശേഷം അംഗീകൃത പുകപരിശോധനകേന്ദ്രത്തില്‍ വാഹനം പരിശോധിപ്പിച്ച് ഈ സര്‍ട്ടിഫിക്കേറ്റ് നേടേണ്ടതാണ്. പുക പരിശോധന സര്‍ട്ടിഫിക്കറ്റിനു കാലാവധി ആറു മാസമാണ്. 

  • ടെംപററി രജിസ്ട്രേഷന്‍ കാലാവധി കഴിഞ്ഞ വാഹനം ഉപയോഗിച്ചാല്‍ – 2000 – 5000 രൂപ.


 വാഹനഘടകങ്ങള്‍



  • നിയമാനുസൃതമായ നമ്പര്‍ പ്ലേറ്റ് ഇല്ലെങ്കില്‍  – 100 രൂപ.

  • വൈപ്പര്‍ ഇല്ലെങ്കില്‍  – 100 രൂപ.

  • ബാഹ്യ റിയര്‍വ്യൂമിറര്‍ ഇല്ലെങ്കില്‍ – 100 രൂപ.

  • ഹോണ്‍ ഇല്ലെങ്കില്‍ – 100 രൂപ.

  • സ്റ്റെപ്പിനി ടയര്‍ ഇല്ലെങ്കില്‍ – 100 രൂപ.

  • ബ്രേക്ക് ലൈറ്റും ഇന്‍ഡിക്കേറ്ററുകളും പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ – 100 രൂപ.

  • ഹെഡ്‍ലൈറ്റ് കേടാണെങ്കില്‍  – 100 രൂപ.

  • റിഫ്ലക്ടര്‍ ഇല്ലെങ്കില്‍ – 100 രൂപ.

  • ഒലീവ് ഗ്രീന്‍ , നേവി ബ്ലൂ നിറമുള്ള പെയിന്റ് വാഹനത്തിന് ഉപയോഗിച്ചാല്‍ –  100 രൂപ.

  • കാതടപ്പിക്കുന്ന ശബ്ദം പുറപ്പെടുവിക്കുന്ന ഹോണ്‍ ഉപയോഗിച്ചാല്‍  –  1000 രൂപ

  • ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് നിര്‍ദ്ദേശിക്കുന്ന ഹോണ്‍ ഘടിപ്പിക്കാനാണ് മോട്ടോര്‍ വാഹന വകുപ്പ് നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. മുച്ചക്രവാഹനങ്ങള്‍, കാറുകള്‍ എന്നിവയ്ക്ക് 82 ഡെസിബെല്‍, ലഘുവാണിജ്യ വാഹനങ്ങള്‍ക്ക് 85 ഡെസിബെല്‍, 4 മുതല്‍ 12 ടണ്‍ വരെ ഭാരമുള്ള വാഹനങ്ങള്‍ക്ക് 89 ഡെസിബെല്‍ ശബ്ദവും അതിന് മുകളിലുള്ള വാഹനങ്ങള്‍ക്ക് 91 ഡെസിബെല്‍ ശബ്ദവുമുള്ള ഹോണുകളാണ് ഉപയോഗിക്കേണ്ടത്.

  • സൈലന്‍സര്‍ ഇല്ലെങ്കില്‍ – 100 രൂപ.

  • ആര്‍ടിഒയുടെ അനുമതി കൂടാതെ വാഹനത്തില്‍ മാറ്റം വരുത്തിയാല്‍ – 500 രൂപ.

  • വാഹനം അമിതമായി പുക തള്ളിയാല്‍ – 1,000 രൂപ.


 ഇരുചക്രവാഹനം



  • ഇരുചക്രവാഹനത്തിന്റെ പിന്നില്‍ ഒന്നിലേറെ പേരെ കയറ്റിയാല്‍ – 100 രൂപ.

  • ഹെല്‍മെറ്റില്ലാതെ ഇരുചക്രവാഹനം ഓടിച്ചാല്‍  – 100 രൂപ.

  • റോഡില്‍ റേസിങ് നടത്തിയാല്‍ - 100 രൂപ.


ബസ് , ചരക്ക് വാഹനങ്ങള്‍



  • ബസില്‍ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്താല്‍ - 500 രൂപ

  • ഫുട്ബോര്‍ഡില്‍ ആളെ നിര്‍ത്തിക്കൊണ്ടുപോയാല്‍ - 100 രൂപ.

  • ചരക്കുവാഹനത്തില്‍ അമിതഭാരം കയറ്റിയാല്‍  – 2,000 രൂപ+ അധികമായുളള ഓരോ ടണ്ണിനും 1000 രൂപ. 

  • ടാക്സി , ചരക്ക് വാഹനങ്ങള്‍ക്ക് ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ –3,000 - 5,000 രൂപ.

  • ടാക്സി , ചരക്ക് വാഹനങ്ങള്‍ക്ക് പെര്‍മിറ്റ് ഇല്ലെങ്കില്‍ - 3,000 - 5,000 രൂപ.



Related Stories







TOP