Home  >  Driving licence  >   Driving licence Details
ഡ്രൈവിങ് ലൈസന്‍സില്‍ വിലാസം മാറ്റുന്നതിന്
മധു മധുരത്തില്‍



ഡ്രൈവിങ് ലൈസന്‍സില്‍ വിലാസം മാറ്റുന്നതിന് പുതിയ താമസസ്ഥലത്തെ ആര്‍ടി ഓഫീസില്‍ ഇനി പറയുന്ന രേഖകള്‍ സമര്‍പ്പിക്കണം.


1. വെള്ളക്കടലാസില്‍ എഴുതിയ അപേക്ഷ. കേരള മോട്ടോര്‍ വാഹനവകുപ്പിന്റെ വെബ്സൈറ്റിലൂടെ ഓണ്‍ലൈനായും അപേക്ഷ നല്‍കാം. ഇതിനായി അക്ഷയ കേന്ദ്രങ്ങളുടെ സേവനം ഉപയോഗിക്കാവുന്നതാണ്. അപേക്ഷയുടെ പ്രിന്റ് ഔട്ട് ആര്‍ടി ഓഫീസില്‍ നല്‍കണം.


2. ആര്‍ടി ഓഫീസ് കൗണ്ടറില്‍ നേരിട്ടോ അക്ഷയ കേന്ദ്രം മുഖേനയോ 250 രൂപ ഫീസ് അടച്ചതിന്റെ രസീത്.


3. മേല്‍വിലാസം തെളിയിക്കുന്നതിനുള്ള രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ( ആധാര്‍ കാര്‍ഡ് , പാസ്‍പോര്‍ട്ട് , റേഷന്‍ കാര്‍ഡ് , തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയില്‍ ഏതെങ്കിലും ഒന്ന് ).


4. നിലവിലുള്ള ഡ്രൈവിങ് ലൈസന്‍സിന്റെ ഒറിജിനല്‍ .


മേല്‍വിലാസം മാറ്റിയത് രേഖപ്പെടുത്തിയ ലൈസന്‍സ് ഒരാഴ്ചയ്ക്കകം സ്പീഡ് പോസ്റ്റില്‍ അയച്ചുതരുന്നതാണ്. ഇതിനായി 40 രൂപയുടെ സ്റ്റാംപ് പതിച്ച് പുതിയ മേല്‍വിലാസം എഴുതിയ കവര്‍ കൂടി അപേക്ഷയ്ക്കൊപ്പം നല്‍കണം.


ഒരു മണിക്കൂറിനകം ഡ്രൈവിങ് ലൈസന്‍സില്‍ പുതിയ വിലാസം ചേര്‍ക്കാനും സൗകര്യമുണ്ട്. ആര്‍ടി ഓഫീസിലെ ഫാസ്റ്റ് ട്രാക്ക് കൗണ്ടറില്‍ ലൈസന്‍സ് ഉടമ നേരിട്ട് അപേക്ഷ നല്‍കിയാല്‍ മതി.



Related Stories







TOP









Designed and developed by EGGS