Home  >  Driving licence  >   Driving licence Details
ഡ്രൈവിങ് ലൈസന്‍സ് പുതുക്കാന്‍
മധു മധുരത്തില്‍


ഇരുപതു വര്‍ഷമോ അല്ലെങ്കില്‍ ലൈസന്‍സ് ഉടമയ്ക്ക് 50 വയസ്സു തികയുന്നതോ വരെയാണ് ഡ്രൈവിങ് ലൈസന്‍സിനു കാലാവധി. ഇതിലേതാണോ ആദ്യം പൂര്‍ത്തിയാവുന്നത് എന്നതനുസരിച്ച് ലൈസന്‍സ് പുതുക്കണം. അമ്പതു വയസിനു ശേഷം അഞ്ചു വര്‍ഷത്തേക്കു വീതമാണ് ലൈസന്‍സ് പുതുക്കി നല്‍കുക. ഡ്രൈവിങ് ലൈസന്‍സിന്റെ കാലാവധി കഴിഞ്ഞ് ഒരു മാസത്തിനകം ലൈസന്‍സ് പുതുക്കാനുള്ള അപേക്ഷ നല്‍കണം. അതിനുശേഷം ലൈസന്‍സ് കിട്ടാന്‍ നിശ്ചിത തുക പിഴ അടയ്ക്കേണ്ടി വരും.


കാലാവധി തീര്‍ന്ന് അഞ്ചുവര്‍ഷം വരെ ലൈസന്‍സ് പുതുക്കാന്‍ അവസരമുണ്ട്. അതു കഴിഞ്ഞാല്‍ ടെസ്റ്റ് പാസായി പുതിയ ലൈസന്‍സ് എടുക്കാനേ കഴിയൂ. കാലാവധി തീരുന്നതിന് ഒരുമാസം മുന്‍പോ ഒരു മാസത്തിനു ശേഷമോ ലൈസന്‍സ് പുതുക്കാന്‍ അപേക്ഷ നല്‍കാം. ഈ സാഹചര്യത്തില്‍ കാലാവധി തീരുന്ന ദിവസം മുതല്‍ ലൈസന്‍സ് പുതുക്കി ലഭിക്കും. കാലാവധിയ്ക്കുശേഷം ഒരുമാസം വൈകിയാല്‍ അപേക്ഷ നല്‍കുന്ന ദിവസം മുതലുള്ള കാലാവധിയായിരിക്കും ലൈസന്‍സില്‍ രേഖപ്പെടുത്തുക.


ഹാജരാക്കേണ്ട രേഖകള്‍



  • ഡ്രൈവിങ് ലൈസന്‍സ്

  • അപേക്ഷാ ഫോം നമ്പര്‍ 9

  • അംഗീകൃത നേത്രപരിശോധന വിദഗ്ധനില്‍ നിന്നും ലഭിച്ച സര്‍ട്ടിഫിക്കറ്റ്

  • ഫോം നമ്പര്‍ 1 എ - മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് (ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്കും 50 വയസ് തികഞ്ഞവര്‍ക്കും)

  • പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ- രണ്ടെണ്ണം

  • 250 രൂപ ഫീസും 50 രൂപ സര്‍വീസ് ചാര്‍ജ്ജും അടച്ചതിന്റെ രസീത്.


തപാലില്‍ ലൈസന്‍സ് ലഭിക്കാന്‍ നിശ്ചിത സ്റ്റാംപ് ഒട്ടിച്ച കവറും അപേക്ഷയ്‌ക്കൊപ്പം നല്‍കണം.


 



Related Stories







TOP









Designed and developed by EGGS