Home  >  Driving licence  >   Driving licence Details
ടാക്സി ഓടിയ്ക്കാന്‍ ബാഡ്ജ് നിര്‍ബന്ധം
മധു മധുരത്തില്‍


ഓട്ടോറിക്ഷ ഉള്‍പ്പെടെ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ ഓടിക്കുന്നതിന് ഡ്രൈവിങ് ലൈസന്‍സ് കൂടാതെ ബാഡ്ജും ഉണ്ടാകണമെന്നാണ് മോട്ടോര്‍വാഹനനിയമം അനുശാസിക്കുന്നത്. ഇരുപതു വയസിനുമേല്‍ പ്രായവും സ്വകാര്യ വാഹനം ഓടിച്ച ഒരു വര്‍ഷത്തെ പരിചയവും ഉണ്ടെങ്കില്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനം ഓടിക്കാനുള്ള ലൈസന്‍സിന് അപേക്ഷിക്കാം. എന്നാല്‍ ഓട്ടോറിക്ഷ മാത്രം ഓടിയ്ക്കാനുള്ള ബാഡ്ജിന് 18 വയസ്സുതികഞ്ഞവര്‍ക്ക് അപേക്ഷിക്കാം. എട്ടാം ക്ലാസ് വിജയിച്ചിരിക്കണം എന്ന വ്യവസ്ഥ കൂടിയുണ്ട്. സ്‌കൂള്‍ വാഹനങ്ങളോടിക്കാന്‍ 10 വര്‍ഷത്തെയെങ്കിലും ഡ്രൈവിങ് പരിചയം വേണമെന്നാണ് നിബന്ധന.


ഹാജരാക്കേണ്ട രേഖകള്‍



  • ഫോം എല്‍ടിഎ

  • ഫോം നമ്പര്‍ 1 (മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്)

  • ഫോം എഫ്എ (ഫസ്റ്റ് എയ്ഡ് സര്‍ട്ടിഫിക്കറ്റ്)

  • ഗസറ്റഡ് ഓഫീസര്‍, എംപി, എം.എല്‍.എ, പഞ്ചായത്ത് പ്രസിഡന്റ്, മുന്‍സിപ്പല്‍ ചെയര്‍മാന്‍ അല്ലെങ്കില്‍ മേയര്‍ നല്‍കിയ സ്വഭാവ(കോണ്ടക്ട് ) സര്‍ട്ടിഫിക്കറ്റ്

  • എട്ടാം ക്ലാസ് പാസായതിന്റെ രേഖ

  • പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ- രണ്ടെണ്ണം

  • സാധുതയുള്ള ഡ്രൈവിങ് ലൈസന്‍സ്

  • അംഗീകൃത നേത്രപരിശോധന വിദഗ്ധനില്‍ നിന്നും ലഭിച്ച സര്‍ട്ടിഫിക്കറ്റ്

  • 300 രൂപ ഫീസും 50 രൂപ സര്‍വീസ് ചാര്‍ജും അടച്ചതിന്റെ രസീത്


ആര്‍ടിഒ നടത്തുന്ന അഭിമുഖ പരീക്ഷയില്‍ വിജയിയ്ക്കുന്നവര്‍ക്ക് ബാഡ്ജ് ലഭിക്കും. ഉപഭോക്താക്കളുമായി ഇടപെടുമ്പോഴും ടാക്സി വാഹനം ഉപയോഗിക്കുമ്പോഴും പാലിക്കേണ്ട മര്യാദകളെപ്പറ്റിയായിരിക്കും ചോദ്യങ്ങള്‍. 


മൂന്നു വര്‍ഷമാണ് ബാഡ്ജിനു കാലാവധി. കാലാവധിയ്ക്കു ശേഷം ഒരു മാസത്തിനകം ബാഡ്ജ് പുതുക്കാന്‍ അപേക്ഷ നല്‍കണം. കാലാവധിയ്ക്കു ശേഷം അഞ്ചു വര്‍ഷം വരെ ബാഡ്ജ് പുതുക്കാന്‍ അവസരമുണ്ട്. വൈകുന്ന ഓരോ വര്‍ഷത്തിനും അമ്പതു രൂപ വീതം പിഴ നല്‍കിയാല്‍ മതി. അതിനുശേഷം ബാഡ്ജ് ലഭിക്കാന്‍ പുതിയതായി അപേക്ഷിക്കണം.


 



Related Stories







TOP

Designed and developed by EGGS