Home  >  Driving licence  >   Driving licence Details
ലൈസന്‍സ് കൈമോശം വന്നാല്‍
മധു മധുരത്തില്‍


ലൈസന്‍സ് ഏതെങ്കിലും വിധത്തില്‍ നഷ്ടപ്പെട്ടു പോയാല്‍ ലൈസന്‍സിന്റെ ഡ്യൂപ്ലിക്കേറ്റ് നേടാവുന്നതാണ്. ഡ്രൈവിങ് ലൈസന്‍സിന്റെ കോപ്പി സൂക്ഷിക്കുകയോ ലെസസന്‍സ് നമ്പര്‍ എഴുതി വയ്ക്കുകയോ ചെയ്താല്‍ ഇതിനുള്ള നടപടികള്‍ എളുപ്പമാക്കും.


ലൈസന്‍സിന്റെ ഡ്യൂപ്ലിക്കേറ്റ് ലഭിക്കാന്‍ താഴെ പറയുന്ന രേഖകള്‍ അപേക്ഷകന്‍ നേരിട്ട് ആര്‍ടി ഓഫീസില്‍ സമര്‍പ്പിക്കണം. ലൈസന്‍സ് ഉടമയുടെ സ്ഥിരം മേല്‍വിലാസത്തിന്റെ പരിധിയിലുള്ള ലൈസന്‍സിങ് അതോരിറ്റിയ്ക്കാണ് അപേക്ഷ നല്‍കേണ്ടത്.



  • ഫോം ഡി.എല്‍.എല്‍.ഡി

  • സാക്ഷ്യപ്പെടുത്തിയ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ

  • അഡ്രസ് തെളിയിയ്ക്കുന്ന രേഖയുടെ അറ്റസ്റ്റ് ചെയ്ത കോപ്പി ( ഉദാ : വോട്ടര്‍ ഐഡി കാര്‍ഡ് , പാസ്പോര്‍ട്ട് )

  • നഷ്ടപ്പെട്ട ഡ്രൈവിങ് ലൈസന്‍സിന്റെ കോപ്പി ഉണ്ടെങ്കില്‍ അത്

  • ഡ്രൈവിങ് ലൈസന്‍സ് നഷ്ട്ടപ്പെട്ട സാഹചര്യം വിശദീകരിക്കുന്ന വെള്ള പേപ്പറില്‍ തയ്യാറാക്കിയ സത്യവാങ് മൂലം. ഇതിനായി മുദ്രപത്രം , നോട്ടറി സാക്ഷ്യപ്പെടുത്തല്‍ എന്നിവ ആവശ്യമില്ല. നിലവിലുള്ള ലൈസന്‍സ് ഭാഗികമായി നശിച്ചതുമൂലം ഡ്യൂപ്ലിക്കേറ്റ് ലൈസന്‍സ് എടുക്കേണ്ടി വരുന്ന സാഹചര്യങ്ങളില്‍ നിലവിലെ ഭാഗികമായി നശിച്ച ലൈസന്‍സ് മാത്രം ഹാജരാക്കിയാല്‍ മതി. ഇതിന് സത്യവാങ്മൂലം ആവശ്യമില്ല.

  • 200 രൂപ ഫീസും 50 രൂപ സര്‍വീസ് ചാര്‍ജും അടച്ചതിന്റെ രസീത്


ലൈസന്‍സ് ഉടമയ്ക്ക് നേരിട്ട് ഹാജരാകാന്‍ കഴിയാത്ത പക്ഷം അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത ബന്ധുക്കള്‍ക്ക് ( അച്ഛന്‍ / അമ്മ , സഹോദരങ്ങള്‍ , ഭര്‍ത്താവ് / ഭാര്യ , മക്കള്‍ ) അപേക്ഷ സമര്‍പ്പിക്കാം. ഇതിനായി ഹാജരാകുന്ന വ്യക്തിയുടെ വിലാസവും പ്രസ്തുതവ്യക്തിയ്ക്ക് അപേക്ഷകനുമായുള്ള ബന്ധവും വ്യക്തമാക്കുന്ന സത്യവാങ് മൂലം 100 രൂപയുടെ മുദ്രപത്രത്തില്‍ നോട്ടറിയെക്കൊണ്ട് സാക്ഷ്യപ്പെടുത്തി നല്‍കണം. 

രജിസ്റ്റേര്‍ഡ് പോസ്റ്റില്‍ ലൈസന്‍സ് ലഭിക്കാന്‍ മതിയായ സ്റ്റാമ്പ് പതിച്ച കവര്‍ അപേക്ഷയോടൊപ്പം നല്‍കേണ്ടതാണ്.



Related Stories







TOP









Designed and developed by EGGS