Home  > News  >  News Details
ഡ്യുക്കാറ്റിയുടെ സ്വന്തം ഡീലര്‍ഷിപ്പുകള്‍
സ്വന്തം ലേഖകന്‍
Posted on: Thursday, Dec 12, 2013   3:00 PM


ഔഡിയുടെ ഉടമസ്ഥതയിലായ ഇറ്റാലിയന്‍ കമ്പനി ഡ്യുക്കാറ്റി ഇന്ത്യയില്‍ സ്വന്തം ഡീലര്‍ഷിപ്പുകള്‍ ആരംഭിക്കാന്‍ ഒരുങ്ങുന്നു. 2008 ഇന്ത്യന്‍ വിപണിയിലെത്തിയതുമുതല്‍ പ്രിസിഷന്‍ മോട്ടോറാണ് ഡ്യുക്കാറ്റി മോഡലുകള്‍ വില്‍പ്പന നടത്തുന്നത്. ബൈക്ക് വിതരണം ചെയ്യുന്നതിലും സര്‍വീസ് ചെയ്യുന്നതിലുമൊക്കെ പ്രിസിഷന്‍ മോട്ടോര്‍ കാണിച്ച അലംഭാവം ഡ്യുക്കാറ്റി ഉടമകളെ അപ്പാടെ നിരാശയിലാക്കിയിരുന്നു. ഈ ദുരവസ്ഥയ്ക്ക് അറുതിവരുത്താനാണ് ഡ്യുക്കാറ്റി നേരിട്ട് വില്‍പ്പനശാലകള്‍ ആരംഭിക്കുന്നത്. എന്നാല്‍ ഡ്യുക്കാറ്റിയുടെ ഡീലര്‍ഷിപ്പുകള്‍ നിലവില്‍ വരും വരെ പ്രിസിഷന്‍ മോട്ടോര്‍ തന്നെയായിരിരിക്കും ഡ്യുക്കാറ്റിയുടെ വിതരണക്കാര്‍ .

ഔഡി ഡീലര്‍ഷിപ്പുകളോട് അനുബന്ധിച്ച് ഡ്യുക്കാറ്റി ഡീലര്‍ഷിപ്പ് തുടങ്ങാനാണ് സാധ്യത. പ്രീമിയം ബൈക്ക് നിര്‍മാതാക്കളായ ഹാര്‍ലി ഡേവിഡ്സണ്‍ , കാവസാക്കി , ട്രയംഫ് എന്നിവ ഇന്ത്യയില്‍ ബൈക്ക് നിര്‍മാണം ആരംഭിച്ച സാഹചര്യത്തില്‍ ഡ്യുക്കാറ്റിയും അത്തരത്തിലുള്ള നീക്കം നടത്താന്‍ ഇടയുണ്ട്. ഔറംഗബാദിലെ ഔഡി പ്ലാന്റിലായിരിക്കും ഡ്യുക്കാറ്റി ബൈക്കുകള്‍ അസംബിള്‍ ചെയ്യുക. പൂര്‍ണ്ണമായി നിര്‍മിച്ച് ഇറക്കുമതി ചെയ്യുമ്പോഴുള്ള ഉയര്‍ന്ന നികുതി ലാഭിച്ച് ബൈക്കിന്റെ വില താഴ്ത്താനും ഇതു ഡ്യുക്കാറ്റിയ്ക്ക് സഹായകമാകും.



Related Stories
TOP