Home  > News  >  News Details
ടാറ്റ ടിയാഗോ ഉത്പാദനം ലക്ഷം തികഞ്ഞു
സ്വന്തം ലേഖകന്‍
Posted on: Friday, Oct 27, 2017   8:00 AM


ടാറ്റ മോട്ടോഴ്‍സിന് ഐശ്വര്യം പകര്‍ന്ന ടിയാഗോ ഹാച്ച്ബാക്കിന്റെ ഉത്പാദനം ഒരു ലക്ഷം തികഞ്ഞു. ടാറ്റയുടെ ചരിത്രത്തിലെ നാഴികക്കല്ലായി മാറിയ, ലക്ഷം തികച്ച ടിയാഗോ ഗുജറാത്തിലെ സനന്ദ് പ്ലാന്റില്‍ നിന്നാണ് പുറത്തിറങ്ങിയത്. 2016 ഏപ്രില്‍ ആറിനായിരുന്നു ടിയാഗോയുടെ വിപണിപ്രവേശം.
Tata Tiago
ടാറ്റ കാര്‍ ബ്രാന്‍ഡിനു വിപണിയില്‍ പുത്തനുണര്‍വ് സമ്മാനിച്ച ടിയാഗോ, ഈ വര്‍ഷം സെപ്റ്റംബര്‍ അവസാനം വരെ 93,299 എണ്ണം വില്‍പ്പന നടന്നിട്ടുണ്ട്. ഇതില്‍ 77,086 എണ്ണം പെട്രോള്‍ വകഭേദവും 16,213  എണ്ണം ഡീസല്‍ വകഭേദവുമാണ്. മാരുതി സെലേറിയോയുമായാണ് ടിയാഗോ മത്സരിക്കുന്നത്. 1.2 ലീറ്റര്‍ പെട്രോള്‍ എന്‍ജിനുള്ള ടിയാഗോയ്ക്ക് 23.48 കിമീ / ലീറ്റര്‍ മൈലേജ് എആര്‍എഐ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഇതിന് എഎംടി വകഭേദവും ഇപ്പോള്‍ ലഭ്യമാണ്. 1.05 ലീറ്റര്‍ , ടര്‍ബോ ഡീസല്‍ എന്‍ജിന് എആര്‍എഐ 27.28 കിമീ / ലീറ്റര്‍ മൈലേജ് സാക്ഷ്യപ്പടുത്തുന്നു. മാരുതി സെലേറിയോ മൈലേജ് : പെട്രോള്‍ -23.10 കിമീ / ലീറ്റര്‍ ,ഡീസല്‍ -27.60 കിമീ/ ലീറ്റര്‍ .


കൊച്ചി എക്സ്‍ഷോറൂം വില : പെട്രോള്‍ - 3.35 ലക്ഷം രൂപ മുതല്‍ 5.50 ലക്ഷം രൂപ വരെ, ഡീസല്‍ -4.63 ലക്ഷം രൂപ മുതല്‍ -5.89 ലക്ഷം രൂപ വരെ.



Related Stories
TOP