Home  > News  >  News Details
ഹോണ്ടയുടെ പുതിയ 125 സിസി സ്കൂട്ടര്‍
സ്വന്തം ലേഖകന്‍
Posted on: Wednesday, Oct 25, 2017   10:00 AM


ഹോണ്ടയുടെ പുതിയ 125 സ്കൂട്ടര്‍ അടുത്ത മാസം വിപണിയിലെത്തും. ഗ്രാസിയ എന്നു പേരിട്ടിരിക്കുന്ന ഗീയര്‍ലെസ് സ്കൂട്ടറിന്റെ ബുക്കിങ് ഹോണ്ട ഡീലര്‍ഷിപ്പുകളില്‍ ഇന്നു മുതല്‍ സ്വീകരിക്കും. രണ്ടായിരം രൂപയാണ് ബുക്കിങ് ചാര്‍ജ്. 65,000 രൂപ വില പ്രതീക്ഷിക്കുന്നു. യുവതലമുറയെ ലക്ഷ്യമിട്ട് ആകര്‍ഷകമായ രൂപകല്‍പ്പനയുമായാണ് ഗ്രാസിയ വരവ്. ടെലിസ്കോപ്പിക് ഫോര്‍ക്ക് ഫ്രണ്ട് സസ്പെന്‍ഷന്‍ , അലോയ് വീലുകള്‍ , കോംബി ബ്രേക്ക് സിസ്റ്റം , ഫ്രണ്ട് ഡിസ്ക് ബ്രേക്ക്, ഡിജിറ്റല്‍ ഡിസ്പ്ലേയുള്ള ഇന്‍സ്ട്രമെന്റ് കണ്‍സോള്‍ , യുഎസ്ബി ചാര്‍ജിങ് പോര്‍ട്ട് തുടങ്ങിയ ഫീച്ചറുകള്‍ പുതിയ ഹോണ്ട സ്കൂട്ടറിനുണ്ടാകും.
Honda Grazia
ഹീറോ മോട്ടോ കോര്‍പ്പും ടിവിഎസും പുതിയ 125 സിസി മോഡല്‍ പുറത്തിറക്കാനിരിക്കുന്ന സാഹചര്യത്തിലാണ് ഹോണ്ട ഗ്രാസിയയുമായി എത്തുന്നത്. 125 സിസി സ്കൂട്ടര്‍ വിപണിയില്‍ ഹോണ്ടയുടെ രണ്ടാമത്തെ മോഡലാണിത്. ആക്ടിവ 125 ആണ് ആദ്യ മോഡല്‍ . രാജ്യത്തെ ഏറ്റവും വലിയ സ്കൂട്ടര്‍ നിര്‍മാതാക്കളായ ഹോണ്ടയ്ക്ക് നിലവില്‍ ആറ് മോഡലുകളാണുള്ളത്.



Related Stories
TOP