Home  > News  >  News Details
വരുന്നു സണ്‍റൂഫ് എയര്‍ബാഗ്
സ്വന്തം ലേഖകന്‍
Posted on: Monday, Oct 23, 2017   11:00 AM


ലോകത്തിലെ ആദ്യ സണ്‍റൂഫ് എയര്‍ബാഗ് രൂപപ്പെടുത്തിയിരിക്കുകയാണ് കൊറിയന്‍ കമ്പനിയായ ഹ്യുണ്ടായി മോബിസ്. വാഹനനിര്‍മാതാക്കളായ ഹ്യുണ്ടായി മോട്ടോര്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള വാഹന ഘടക നിര്‍മാതാക്കളാണ് ഹ്യുണ്ടായി മോബിസ്. ഇവര്‍ വികസിപ്പിച്ചെടുത്ത സണ്‍റൂഫ് എയര്‍ബാഗ്, സുരക്ഷാ പഠനത്തിനായി യുഎസ് ആസ്ഥാനമായ സേഫ്‍ടി ഏജന്‍സിയായ നാഷണല്‍ ഹൈവേ ട്രാഫിക് അഡ്‍മിനിസ്ട്രേഷനു സമര്‍പ്പിച്ചിട്ടുണ്ട്. സണ്‍റൂഫുള്ള വാഹനം ഇടിച്ചാലോ കീഴ്‍മേല്‍ മറിഞ്ഞാലോ യാത്രക്കാര്‍ക്ക് പരുക്കേല്‍ക്കാനുള്ള സാധ്യത കൂടുതലുണ്ട്. ഇതൊഴിവാക്കുകയാണ് സണ്‍റൂഫ് എയര്‍ബാഗിന്റെ ദൗത്യം.പനോരമിക് സണ്‍റൂഫ് മോഡ്യൂളില്‍ ഉള്‍പ്പെടുത്തുന്ന പ്രത്യേക എയര്‍ബാഗ് 0.08 സെക്കന്‍ഡ് കൊണ്ട് വികസിച്ച് യാത്രക്കാരുടെ കഴുത്തിനും തലയ്ക്കും സംരക്ഷണം നല്‍കും.

പ്രധാന വാഹന വിപണികളായ ചൈനയിലും ഇന്ത്യയിലും സണ്‍റൂഫുള്ള വാഹനങ്ങളുടെ വില്‍പ്പന വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പുതിയ തരം എയര്‍ബാഗിനെ ഹ്യുണ്ടായി മോബിസ് വികസിപ്പിക്കുന്നത്. വാഹന സുരക്ഷ സംവിധാനങ്ങള്‍ സംബന്ധിച്ചുള്ള പുതിയ നിയമങ്ങള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സണ്‍റൂഫ് എയര്‍ബാഗിന് ഏറെ പ്രാധാന്യം ലഭിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.



Related Stories
TOP