Home  > News  >  News Details
2017 മോഡല്‍ ഹോണ്ട സിബിആര്‍ 650 എഫ്
സ്വന്തം ലേഖകന്‍
Posted on: Thursday, Oct 12, 2017   12:00 PM


ഹോണ്ടയുടെ സ്പോര്‍ട്സ് ടൂററായ സിബിആര്‍ 650 എഫിന്റെ നവീകരിച്ച പതിപ്പ് വിപണിയിലെത്തി. ഈ വര്‍ഷം ഏപ്രിലില്‍ വിപണിയില്‍ നിന്ന് പിന്‍മാറിയ ഹോണ്ട സിബിആര്‍ 650 എഫ് , ബിഎസ് 4 പതിപ്പായാണ് തിരിച്ചുവന്നിരിക്കുന്നത്. വിലയും അല്‍പ്പം കൂടി ആകര്‍ഷകമാക്കി. കാവസാക്കി നിന്‍ജ 650 , ബിനെലി ടിഎന്‍ടി 600 ജിടി മോഡലുകളുമായി മത്സരിക്കുന്ന ഹോണ്ട ബൈക്കിന് 7.30 ലക്ഷം രൂപയാണ് ഡല്‍ഹി എക്സ്‍ഷോറൂം വില.
Honda CBF 650F
പുതിയ ഫെയറിങ് , എല്‍ഇഡി ഹെഡ്‍ലാംപുകള്‍ , നവീകരിച്ച സസ്പെന്‍ഷന്‍ - ബ്രേക്ക് എന്നിവയാണ് 2017 മോഡല്‍ സിബിആര്‍ 650 എഫിന്റെ പ്രത്യേകതകള്‍ .എന്‍ജിനില്‍ മാറ്റമില്ല. 649 സിസി, നാല് സിലിണ്ടര്‍ , ലിക്വിഡ് കൂള്‍ഡ് എന്‍ജിന് 84.5 ബിഎച്ച്പിയാണ് കരുത്ത്. പരമാവധി ടോര്‍ക്ക് 60.4 എന്‍എം. ആറ് സ്പീഡാണ് ഗീയര്‍ബോക്സ്.


രാജ്യത്തെ 24 വിങ് വേള്‍ഡ് ഹോണ്ട പ്രിമീയം ഡീലര്‍ഷിപ്പുകളിലൂടെയാണ് സിബിആര്‍ 650 എഫിന്റെ വില്‍പ്പന.കേരളത്തിലെ ഏക ഡീലര്‍ കൊച്ചിയിലെ ഇവിഎം ഹോണ്ടയാണ്.



Related Stories
TOP