Home  > News  >  News Details
ഏറ്റവും വില്‍പ്പനയുള്ള 10 ടൂവീലറുകള്‍
സ്വന്തം ലേഖകന്‍
Posted on: Thursday, Aug 24, 2017   11:00 AM


ഏറ്റവും വില്‍പ്പനയുള്ള 10 ഇരുചക്രവാഹനങ്ങളുടെ പട്ടികയില്‍ തുടര്‍ച്ചയായ നാലാം മാസവും ഹോണ്ട ആക്ടിവ ഒന്നാം സ്ഥാനം നേടി. ജൂലൈയില്‍ ഹീറോ സ്പ്ലെന്‍ഡറിനെക്കാള്‍ 70,211 യൂണിറ്റ് അധിക വില്‍പ്പന ആക്ടിവ സ്വന്തമാക്കി. 2,92,669 എണ്ണമായിരുന്നു ആക്ടിവയുടെ വില്‍പ്പന. 2016 ജൂലൈയിലേതിനെക്കാള്‍ വില്‍പ്പന 14.24 ശതമാനം കൂടി. ആക്ടിവ ഫോര്‍ ജി, ആക്ടിവ 125, ആക്ടിവ ഐ മോഡലുകള്‍ അടങ്ങുന്നതാണ് ആക്ടിവ ശ്രേണി.


Top 10 2Wheelers 2017 July
രണ്ടാം സ്ഥാനത്തുള്ള ഹീറോ സ്പ്ലെന്‍ഡറിന്റെ വില്‍പ്പന 2,22,458 എണ്ണമായിരുന്നു. വളര്‍ച്ച 12.49 ശതമാനം. പതിവുപോലെ മൂന്നാം സ്ഥാനം ഹീറോ എച്ച്എഫ് ഡീലക്സിനാണ്. ഹീറോ ഗ്ലാമറിനെയും പാഷനെയും പിന്തള്ളി ഹോണ്ടയുടെ 125 സിസി ബൈക്കായ സി ബി ഷൈന്‍ നാലാം സ്ഥാനം സ്വന്തമാക്കി. ഹീറോയുടെ പാഷന്‍ , ഗ്ലാമര്‍ മോഡലുകളാണ് യഥാക്രമം അഞ്ചും ആറും സ്ഥാനങ്ങളില്‍ .
TVS Jupiter
ആക്ടിവ കഴിഞ്ഞാല്‍ ഏറ്റവും വില്‍പ്പനയുള്ള സ്കൂട്ടറായ ടിവിഎസ് ജൂപ്പിറ്ററിനാണ് ഏഴാം സ്ഥാനം. രാജ്യത്തെ ഏറ്റവും വിലക്കുറവുള്ള ഇരുചക്രവാഹനമായ ടിവിഎസ് എക്സ്‍എല്‍ സൂപ്പര്‍ മോപെഡാണ് എട്ടാം സ്ഥാനത്ത്. ബജാജ് പള്‍സറിനെക്കാള്‍ വില്‍പ്പനയാണ് ടിവിഎസ് മോപെഡ് നേടിയിരിക്കുന്നത്. പള്‍സറിന് ഇത്തവണ ഒമ്പതാം സ്ഥാനമാണ്. ജൂണിലേതുപോലെ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 ഇത്തവണയും ടോപ് 10 ടൂവീലര്‍ പട്ടികയില്‍ ഇടം നേടി. ജൂണില്‍ ഒമ്പതാം സ്ഥാനത്തായിരുന്ന ക്ലാസിക് 350 ജൂലൈയില്‍ പത്താം സ്ഥാനത്താണ്.



Related Stories
TOP