Home  > News  >  News Details
ടോപ് 10 പാസഞ്ചര്‍ വാഹനങ്ങള്‍
സ്വന്തം ലേഖകന്‍
Posted on: Monday, Aug 21, 2017   12:40 PM


ജിഎസ്‍ടി നടപ്പിലാക്കിയതിനെതുടര്‍ന്നുള്ള കാര്‍ വിലയിളവ് ജൂലൈയില്‍ വിപണിയെ ഉഷാറാക്കി. കഴിഞ്ഞ വര്‍ഷം ജൂലൈയിലെ പാസഞ്ചര്‍ കാര്‍ വില്‍പ്പനയുമായി താരതമ്യം ചെയ്യുമ്പോള്‍ 15.12 ശതമാനം വളര്‍ച്ച 2017 ജൂലൈയില്‍ ഉണ്ടായി. ആകെ 2,98.997 പാസഞ്ചര്‍ വാഹനങ്ങളാണ് വില്‍പ്പന നടന്നത്. മൂന്ന് ലക്ഷം തികയാന്‍ വെറും 1,003 എണ്ണം മാത്രം. പ്രതിദിനം 9,645 പാസഞ്ചര്‍ വാഹനങ്ങള്‍ വില്‍പ്പന നടന്നു.


മാരുതി സുസൂക്കി മാത്രം 1.53 ലക്ഷം വാഹനങ്ങള്‍ വില്‍പ്പന നടത്തി. പാസഞ്ചര്‍ കാര്‍ വിപണിയുടെ 51.27 ശതമാനം ഓഹരി മാരുതി സുസൂക്കിയുടേതാണ്. ഏറ്റവും വില്‍പ്പന നേടിയ പത്ത് പാസഞ്ചര്‍ വാഹനങ്ങളുടെ പട്ടികയില്‍ ഏഴ് സ്ഥാനങ്ങള്‍ മാരുതി സുസൂക്കി നേടി. ബാക്കിയുള്ളവ ഹ്യുണ്ടായിയും.


എന്‍ട്രി ലെവല്‍ ഹാച്ച്ബാക്കായ ആള്‍ട്ടോയാണ് വില്‍പ്പനയില്‍ ഒന്നാം സ്ഥാനത്ത്. 26,009 എണ്ണം വില്‍പ്പന നടന്നു. പ്രീമിയം ഹാച്ച്ബാക്കായ മാരുതി ബലേനോയാണ് രണ്ടാം സ്ഥാനത്ത്. 2015 ഒക്ടോബറില്‍ വിപണിയിലെത്തിയ ബലേനോയുടെ ചരിത്രത്തില്‍ ഏറ്റവും വില്‍പ്പന നേടിയ മാസമായിരുന്നു ജൂലൈ. വില്‍പ്പന 19,153 എണ്ണം. ജൂലൈ അവസാനം വരെയുള്ള കണക്കനുസരിച്ച് ആകെ 225,870 ബലേനോകള്‍ നിരത്തിലിറങ്ങി. ശരാശരി പ്രതിമാസ വില്‍പ്പന 10,266 എണ്ണം. മൂന്നാം സ്ഥാനം മാരുതിയുടെ പൊക്കക്കാരന്‍ ഹാച്ച്ബാക്കായ വാഗണ്‍ ആറിനാണ്.
Top 10 Passenger Vehicles-July 2017
കോംപാക്ട് എസ്‍യുവിയായ മാരുതി വിറ്റാര ബ്രെസയാണ് നാലാം സ്ഥാനത്ത്. വിറ്റാര ബ്രെസയുടേതും റെക്കോര്‍ഡ് വില്‍പ്പനയാണ്. 15,243 എണ്ണം വില്‍പ്പന നടന്നു. ഇതുവരെ ആഭ്യന്തര വിപണിയില്‍ 160,767 എണ്ണം വില്‍പ്പന നടന്നു. 2016 മാര്‍ച്ച് എട്ടിനായിരുന്നു ബ്രെസയുടെ വിപണി പ്രവേശം. സ്വിഫ്ടാണ് അഞ്ചാം സ്ഥാനത്ത്.


ഹ്യുണ്ടായിയുടെ ബി സെഗ്‍മെന്റ് ഹാച്ച്ബാക്കായ ഗ്രാന്‍ഡ് ഐ 10 ആറാം സ്ഥാനം നേടി. പ്രീമിയം ഹാച്ച്ബാക്കായ ഹ്യുണ്ടായി എലൈറ്റ് ഐ 20 യ്ക്കാണ് ഏഴാം സ്ഥാനം.  മാരുതി ഡിസയര്‍ , മാരുതി സെലേറിയോ മോഡലുകള്‍ യഥാക്രമം എട്ടും ഒമ്പതും സ്ഥാനങ്ങള്‍ നേടി.ഹ്യുണ്ടായി എസ്‍യുവി ക്രെറ്റയാണ് പത്താം സ്ഥാനത്ത്.



Related Stories
TOP