Home  > News  >  News Details
ടിയാഗോ എഎംടിയ്ക്ക് പുതിയ വകഭേദം
സ്വന്തം ലേഖകന്‍
Posted on: Friday, Aug 18, 2017   4:00 PM


ഓട്ടോമേറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷനുള്ള ടാറ്റ ടിയാഗോയുടെ വിലക്കുറവുള്ള വകഭേദം വിപണിയിലെത്തി. ഇതുവരെ എക്സ്‍സെഡ്എ എന്ന മുന്തിയ വകഭേദത്തില്‍ മാത്രമായിരുനനു ടിയാഗോ എഎംടി ലഭ്യമായിരുന്നത്. ഇതിനു തൊട്ടുതാഴെ നില്‍ക്കുന്നതാണ് എക്സ്‍ടിഎ എന്ന പുതിയ വകഭേദം. മുന്തിയ വകഭേദത്തെ അപേക്ഷിച്ച് 46,000 രൂപ വിലക്കുറവുണ്ട് ഇതിന്. എക്സ്‍ഷോറൂം വില 4.79 ലക്ഷം രൂപ.


സ്റ്റിയറിങ്ങില്‍ ഓഡിയോ കണ്‍ട്രോള്‍ , തണുപ്പിക്കല്‍ സൗകര്യമുള്ള ഗ്ലൗ ബോക്സ്, ഫോഗ് ലാംപ്, റിയര്‍ വൈപ്പര്‍ - ഡീഫോഗര്‍ , അലോയ് വീലുകള്‍ , എബിഎസ്- ഇബിഡി എന്നീ ഫീച്ചറുകള്‍ എക്സ്‍ടിഎയില്‍ ലഭ്യമല്ല. രണ്ട് എയര്‍ബാഗുകള്‍ ഓപ്ഷണല്‍ വ്യവസ്ഥയില്‍ ലഭിക്കും.


ടാറ്റ ടിയാഗോ എഎംടിയുടെ 1.2 ലീറ്റര്‍ പെട്രോള്‍ എന്‍ജിന് 84 ബിഎച്ച്പിയാണ് കരുത്ത്. അഞ്ച് സ്പീഡാണ് എഎംടി. മാരുതി സെലേറിയോ എഎംടി, റെനോ ക്വിഡ് എഎംടി മോഡലുകളുമായാണ് ടിയാഗോ മത്സരിക്കുന്നത്.



Related Stories
TOP