Home  > News  >  News Details
ഇഗ്നീറ്റ് ഷൂ കവറുമായി സ്റ്റീല്‍ബേഡ്
സ്വന്തം ലേഖകന്‍
Posted on: Friday, Aug 18, 2017   11:00 AM


മഴയത്ത് ബൈക്ക് ഓടിക്കുമ്പോള്‍ വസ്ത്രങ്ങള്‍ നനയാതെ സൂക്ഷിക്കാന്‍ റെയിന്‍ കോട്ട് ഉപയോഗിക്കാം. എന്നാല്‍ വിലയേറിയ ലെതര്‍ഷൂസിന്റെ കാര്യമോ? വെള്ളവും ചെളിയുമെല്ലാം പിടിച്ച് അതാകെ നാശമാകും. ഇതിനു പരിഹാരമായി ഷൂ കവര്‍ അവതരിപ്പിച്ചിരിക്കുകയാണ് സ്റ്റീല്‍ബേഡിനു കീഴിലുള്ള ഇഗ്നീറ്റ് ബ്രാന്‍ഡ്.
Ignyte Shoe Cover
നൂറ് ശതമാനം നൈലോണ്‍ ഫാബ്രിക് കൊണ്ട് നിര്‍മിച്ച ഷൂ കവര്‍ വെള്ളത്തെ അകറ്റിനിര്‍ത്തും.ഗീയര്‍ മാറ്റം സുഖകരമാക്കാന്‍ ഷൂ കവറിനു മേല്‍ഭാഗത്ത് റബര്‍ പാഡ് നല്‍കിയിട്ടുണ്ട്. കാലുമായി ഷൂകവര്‍ ചേര്‍ത്തു നിര്‍ത്തുന്നത് ഇലാസ്റ്റിക്കാണ്. എസ് മുതല്‍ ട്രിപ്പിള്‍ എക്സ്‍എല്‍ വരെയുള്ള സൈസുകളില്‍ ഇഗ്നീറ്റ് ഷൂ കവര്‍ ലഭ്യമാണ്. വില 1,349 രൂപ. സ്റ്റീല്‍ബേഡ് ഉത്പന്നങ്ങള്‍ വില്‍ക്കുന്ന കടകളില്‍ ഇത് ലഭ്യമാണ്.




Related Stories
TOP