Home  > News  >  News Details
സ്കോഡ കൊഡിയാക്ക് - അറിയേണ്ടതെല്ലാം
സ്വന്തം ലേഖകന്‍
Posted on: Thursday, Aug 17, 2017   11:00 AM


അടുത്തമാസം ഇന്ത്യന്‍ വിപണിയിലെത്തുന്ന സ്കോഡ എസ്‍യുവിയായ കൊഡിയാക്കിനെപ്പറ്റി അറിയേണ്ട കാര്യങ്ങള്‍.


1 സ്കോഡയുടെ ആദ്യ ഏഴ് സീറ്റര്‍ വാഹനം


സ്കോഡ മുമ്പും എസ്‍യുവി നിര്‍മിച്ചിട്ടുണ്ട്. സ്കോഡ യതിയെ നിങ്ങള്‍ക്കറിയാം. എന്നാല്‍ ചെക്ക് റിപ്പബ്ലിക്കന്‍ വാഹന ബ്രാന്‍ഡായ സ്കോഡയുടെ 120 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഏഴ് സീറ്റര്‍ എസ്‍യുവി പുറത്തിറങ്ങുന്നത്. യുഎസിലെ അലാസ്കയില്‍ ജീവിക്കുന്ന കരടിയുടെ പേരാണ് കൊഡിയാക്.
Skoda Kodiaq
2. സ്കോഡ സുപ്പര്‍ബിന്റെ പ്ലാറ്റ്ഫോം


സ്കോഡയുടെ സുപ്പര്‍ബ് , ഒക്ടാവിയ സെഡാനുകള്‍ക്ക് ഫോക്സ്‍വാഗന്‍ ഗ്രൂപ്പിന്റെ എംക്യുബി പ്ലാറ്റ്ഫോമാണ് ഉപയോഗിക്കുന്നത്. ഇതേ പ്ലാറ്റ്ഫോമിനു നീളവും ഉയരവും കൂട്ടിയാണ് കൊഡിയാക്കിന് നല്‍കിയത്. ഫ്രണ്ട് വീല്‍ ഡ്രൈവ്, ഫോര്‍ വീല്‍ ഡ്രൈവ് വകഭേദങ്ങള്‍ കൊഡിയാക്കിനുണ്ട്.ഫോക്സ്‍വാഗന്‍ ടിഗ്വാന് കരുത്തേകുന്ന രണ്ട് ലീറ്റര്‍ ഡീസല്‍ എന്‍ജിനാണ് കൊഡിയാക്കിനും ഉപയോഗിക്കുന്നത്. 140 ബിഎച്ച്പിയാണ് എന്‍ജിന്‍ കരുത്ത്.


Skoda Kodiaq
3. അത്ര വലുതല്ല


കാഴ്ചയ്ക്ക് നീളമേറിയ എസ്‍യുവിയായി തോന്നുമെങ്കിലും യഥാര്‍ഥത്തില്‍ അത്ര വലുപ്പമില്ല. മറ്റ് ഏഴ് സീറ്റര്‍ എസ്‍യുവികളെ അപേക്ഷിച്ച് ചെറുതാണ്. 4.7 മീറ്ററാണ് നീളം. ഗ്രൗണ്ട് ക്ലിയറന്‍സ് 187 മിമീ. 


Skoda Kodiaq
4. പുതിയതാണ് ഡാഷ്ബോര്‍ഡ്


സുപ്പര്‍ബിന്റെ പ്ലാറ്റ്ഫോം ഉപയോഗിക്കുന്ന കൊഡിയാക്കിന് ഡാഷ്ബോര്‍ഡിനും സുപ്പര്‍ബ് ഛായ പ്രതീക്ഷിച്ചേക്കാം. ഭാഗ്യവശാല്‍ തികച്ചും പുതിയതും ആകര്‍ഷകവുമായ ഡാഷ്ബോര്‍ഡാണ് കൊഡിയാക്കിനു നല്‍കിയിരിക്കുന്നത്.


5. മൂന്നാം നിര സീറ്റ് കുട്ടികള്‍ക്ക്


ഇലക്ട്രിക് സീറ്റുകളാണ് മുന്‍ നിരയില്‍ . രണ്ടാം നിര സീറ്റുകള്‍ 60:40 അനുപാതത്തില്‍ വേര്‍തിരിച്ചിട്ടുണ്ട്. മുന്നിലേയ്ക്കും പിന്നിലേയ്ക്കും നീക്കാനും ചെരിവു ക്രമീകരിക്കാനുമുള്ള സൗകര്യം ഈ സീറ്റുകള്‍ക്ക് നല്‍കിയിട്ടുണ്ട്. മൂന്നാം നിര സീറ്റുകള്‍ മുതിര്‍ന്നവര്‍ക്ക് യോജിക്കില്ല. കുട്ടികള്‍ക്കാണ് അതിണങ്ങുക. മൂന്നാം നിര സീറ്റും നിവര്‍ന്നിരിക്കുമ്പോള്‍ 270 ലീറ്ററാണ് ബൂട്ട് സ്പേസ്. മൂന്നാം നിര മടക്കിയാല്‍ ഇത് 630 ലീറ്ററാകും.


Skoda Kodiaq
6. എതിരാളികള്‍ , പ്രതീക്ഷിക്കുന്ന വില


ഫോഡ് എന്‍ഡേവര്‍ , ടൊയോട്ട ഫോര്‍ച്യൂണര്‍ , ഹ്യുണ്ടായി സാന്റാ ഫേ മോഡലുകളുമായാണ് കൊഡിയാക്ക് ഏറ്റുമുട്ടുക. 250 ലക്ഷം രൂപയ്ക്കും 30 ലക്ഷം രൂപയ്ക്കും ഇടയില്‍ വില പ്രതീക്ഷിക്കാം.



Related Stories
TOP