Home  > News  >  News Details
മാരുതി സെലേറിയോ ലിമിറ്റഡ് എഡിഷന്‍.
സ്വന്തം ലേഖകന്‍
Posted on: Tuesday, Aug 08, 2017   12:40 PM


സെലേറിയോ ഹാച്ച്ബാക്കിന്റെ ലിമിറ്റഡ് എഡിഷന്‍ മാരുതി സുസൂക്കി വിപണിയിലിറക്കി. വിഎക്സ്‍ഐ, സെഡ്എക്സ്‍ഐ വകഭേദങ്ങളില്‍ സ്പെഷല്‍ എഡിഷന്‍ ലഭ്യമാണ്. സാധാരണയിലും 12,000 രൂപ അധികമാണ് വില.


ഹെഡ്‍ലാംപ് , ഫോഗ് ലാംപ്, ടെയ്ല്‍ലാംപ്,  ഡിക്കി ഡോര്‍ , വിന്‍ഡോ ഡോര്‍ എന്നിവയ്ക്ക് ക്രോം അലങ്കാരം, ബോഡി ഗ്രാഫിക്സ്, സൈഡ് മോള്‍ഡിങ് എന്നിവയാണ് ലിമിറ്റഡ് എഡിഷന്റെ ബാഹ്യരൂപത്തിലുള്ള പ്രത്യേകതകള്‍ . പ്രത്യേകം നിര്‍മിച്ച സീറ്റ് കവര്‍ , സ്റ്റിയറിങ് വീല്‍ കവര്‍ , പെഡലുകളുടെ ഭാഗത്ത് ലൈറ്റ്, ടിഷ്യൂ പേപ്പര്‍വയ്ക്കാനുള്ള ബോക്സ് എന്നിവ ഇന്റീരിയരില്‍ അധികമായുള്ള കാര്യങ്ങള്‍ . വിന്‍ഡോകള്‍ക്ക് വൈസറുകള്‍ , റിയര്‍ പാര്‍ക്കിങ് സെന്‍സര്‍ എന്നീ ഫീച്ചറുകളും ലിമിറ്റഡ് എഡിഷന്‍ സെലേറിയോയ്ക്കുണ്ട്.
Maruti Celerio LE
സെലേറിയോയുടെ ഒരു ലീറ്റര്‍ , മൂന്ന് സിലിണ്ടര്‍ , പെട്രോള്‍ എന്‍ജിന് 67 ബിഎച്ച്പി -90 എന്‍എം ആണ് ശേഷി. അഞ്ച് സ്പീഡ് മാന്വല്‍ , ഓട്ടോമേറ്റഡ് മാന്വല്‍ ട്രാന്‍സ്‍മിഷന്‍ വകഭേദങ്ങള്‍ സെലേറിയോയ്ക്കുണ്ട്. ലീറ്ററിന് 20.36 കിമീ ആണ് കമ്പനി വാഗ്ദാനം ചെയ്യുന്ന മൈലേജ്. ഹ്യുണ്ടായി ഇയോണ്‍ ,ടാറ്റ ടിയാഗോ, ഡാറ്റ്സണ്‍ ഗോ മോഡലുകളുമായാണ് സെലേറിയോ മത്സരിക്കുന്നത്.


സെലേറിയോയുടെ കൊച്ചി എക്സ്‍ഷോറൂം വില : 4.17 ലക്ഷം രൂപ മുതല്‍ 5.38 ലക്ഷം രൂപ വരെ.



Related Stories
TOP