Home  > News  >  News Details
ഏറ്റവുമധികം ഹോണ്ട ടൂവീലറുകള്‍ നിര്‍മിക്കുന്നത് ഇന്ത്യയില്‍
സ്വന്തം ലേഖകന്‍
Posted on: Thursday, Aug 03, 2017   3:00 PM


ലോകത്ത് ഏറ്റവുമധികം ഹോണ്ട ടൂവീലറുകള്‍ നിര്‍മിക്കുന്ന രാജ്യമെന്ന ബഹുമതി ഇനി ഇന്ത്യയ്ക്ക് സ്വന്തം. പ്രതിവര്‍ഷം ആറ് ലക്ഷം ടൂവീലറുകള്‍ നിര്‍മിക്കാന്‍ ശേഷിയുള്ള നാലാമത് അസംബ്ലി ലൈന്‍ കര്‍ണാടകയിലെ പ്ലാന്റില്‍ പ്രവര്‍ത്തനം തുടങ്ങിയതോടെയാണിത്. ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂച്ചര്‍ ഇന്ത്യയുടെ ആകെ പ്രതിവര്‍ഷ ഉത്പാദനം ശേഷി ഇതോടെ 64 ലക്ഷം യൂണിറ്റായി മാറി. രാജ്യത്തെ രണ്ടാമത് വലിയ ഇരുചക്രവാഹന നിര്‍മാതാക്കളാണ് ഹോണ്ട. ഒന്നാം സ്ഥാനം ഹീറോ മോട്ടോ കോര്‍പ്പിനാണ്.


ഹോണ്ടയുടെ ആഗോളവില്‍പ്പനയുടെ 28 ശതമാനം വിഹിതം ഇന്ത്യയില്‍ നിന്നാണ്. ബെംളൂരുവിനു സമീപത്തുള്ള നര്‍സാപുര പ്ലാന്റാണ് ഏറ്റവും വലുത്. പ്രതിവര്‍ഷം 24 ലക്ഷം ഇരുചക്രവാഹനങ്ങള്‍ നിര്‍മിക്കാന്‍ ഈ പ്ലാന്റിനു ശേഷിയുണ്ട്. ഹരിയാനയിലെ മനേസര്‍ , രാജസ്ഥാനിലെ തപുകര, ഗുജറാത്തിലെ വിതലപൂര്‍ എന്നിവിടങ്ങളിലാണ് ഹോണ്ടയുടെ മറ്റു ഇരുചക്രവാഹന നിര്‍മാണശാലകള്‍ .



Related Stories
TOP