Home  > News  >  News Details
ജാഗ്വാര്‍ ഇ പെയ്സിന്റെ റെക്കോര്‍ഡ് ചാട്ടം
സ്വന്തം ലേഖകന്‍
Posted on: Friday, Jul 21, 2017   5:00 PM


ഏറ്റവും കൂടുതല്‍ ദൂരം പിന്നിട്ട ബാരല്‍ റോള്‍ ചാട്ടം നടത്തിയ പ്രൊഡക്ഷന്‍ വാഹനം  എന്ന ഗിന്നസ്  ലോക റെക്കോര്‍ഡ് ജാഗ്വാര്‍ ഉടന്‍ വിപണിയിലിറക്കുന്ന കോംപാക്ട് എസ്‍യുവിയായ ഇ പെയ്സിന്.  ലണ്ടനില്‍ നടന്ന മോഡല്‍ അവതരച്ചടങ്ങിലാണ് 270 ഡിഗ്രിയില്‍ 15.3 മീറ്റര്‍ ദൂരത്തെയ്ക്ക് കരണം മറിഞ്ഞ് ഇ പെയ്സ്  ഗിന്നസ് ബുക്കില്‍ ഇടം നേടിയത്. പ്രമുഖ കാര്‍ സ്റ്റണ്ട് താരം ടെറി ഗ്രാന്‍ഡായിരുന്നു ഇ പെയ്സിന്റെ ഡ്രൈവിങ് സീറ്റില്‍ .



ജാഗ്വാറിന്റെ ആദ്യ എസ്‍യുവിയായ എഫ് പെയ്സിന്റെ അനിയനാണ് ഇ പെയ്സ് എന്ന അഞ്ച് സീറ്റര്‍ എസ്‍‍യുവി. ജാഗ്വാര്‍ സ്പോര്‍ട്സ് കാറുകളുടെ പെര്‍ഫോമന്‍സും ആഡംബരവും ഈ കോംപാക്ട് എസ്‍യുവിലും പ്രതീക്ഷിക്കാം. രണ്ട് ടര്‍ബോ പെട്രോള്‍ , മൂന്ന് ഡീസല്‍ എന്‍ജിന്‍ വകഭേദങ്ങള്‍ ജാഗ്വാര്‍ എസ്‍യുവിയ്ക്കുണ്ട്. 148 ബിഎച്ച്പി കരുത്തുള്ള രണ്ട് ലീറ്റര്‍ , സിംഗിള്‍ ടര്‍ബോ ഡീസല്‍ എന്‍ജിന്‍ ഉപയോഗിക്കുന്ന അടിസ്ഥാന വകഭേദത്തിന് ഫ്രണ്ട് വീല്‍ ഡ്രൈവാണ്. അല്ലാത്തവയ്ക്ക് ആള്‍ വീല്‍ ഡ്രൈവ്. ഏറ്റവും കരുത്തേറിയ രണ്ട് ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനുള്ള ഇ പെയ്സിന് 100 കിമീ വേഗമെടുക്കാന്‍ 6.1 സെക്കന്‍ഡ് മതി. 296 ബിഎച്ച്പിയാണ് കരുത്ത്.
Jaguar E-PACE
ഔഡി ക്യു ഫൈവ്, മെഴ‍്സിഡീസ് ബെന്‍സ് ജിഎല്‍സി, ബിഎംഡബ്ല്യു എക്സ്‍ ത്രീ മോഡലുകളുമായാണ് ഇ പെയ്സിന്റെ മത്സരം. 2018 ല്‍ ഇന്ത്യന്‍ വിപണിയില്‍ പ്രതീക്ഷിക്കാം. യൂറോപ്യന്‍ വിപണിയില്‍ 28,500 പൗണ്ട് ( ഏകദേശം 23.86 ലക്ഷം രൂപ) മുതലാണ് ഇ പെയ്സിന്റെ വില. ഇന്ത്യയില്‍ വില 50 ലക്ഷം രൂപയില്‍ തുടങ്ങാനാണ് സാധ്യത.



Related Stories
TOP