Home  > News  >  News Details
ഹോണ്ട അമെയ്സിന്റെ പ്രത്യേക പതിപ്പ്
സ്വന്തം ലേഖകന്‍
Posted on: Thursday, Jul 20, 2017   3:00 PM


പുതിയ മാരുതി ഡിസയറിനോട് മത്സരിക്കാന്‍ അമെയ്സിന്റെ പ്രത്യേക പതിപ്പ് - പ്രിവിലേജ് എ‍ഡിഷന്‍ ഹോണ്ട കാര്‍സ് ഇന്ത്യ വിപണിയിലിറക്കി. മാന്വല്‍ ഗീയര്‍ബോക്സുള്ള അമെയ്സിന്റെ എസ് ഓപ്ഷന്‍ വകഭേദത്തെ അടിസ്ഥാനമാക്കിയാണ് പ്രത്യേക പതിപ്പ് ഒരുക്കിയിരിക്കുന്നത്.
Honda Amaze Privilege Edition
ഏഴിഞ്ച് ടച്ച് സ്ക്രീന്‍ ഡിജിപാഡ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് പ്രിവിലേജ് എഡിഷനവ്റെ പ്രധാന സവിശേഷത. സാറ്റലൈറ്റ് നാവിഗേഷന്‍ , 1.5 ജിബി ഇന്റേണല്‍ മെമ്മറി, മിറര്‍ ലിങ്ക് സപ്പോര്‍ട്ട്, ബ്ലൂത്ത്, രണ്ട് യുഎസ്‍ബി പോര്‍ട്ടുകള്‍ , രണ്ട് മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ടുകള്‍ , എച്ച്ഡിഎംഐ പോര്‍ട്ട് എന്നിവ ഇതിലുണ്ട്. ബീജ് നിറത്തിലുള്ള സീറ്റ് കവര്‍ , ഡ്രൈവര്‍ സീറ്റിന് ആം റെസ്റ്റ് , ബോഡി ഗ്രാഫിക്സ്, പ്രിവിലേജ് എഡിഷന്‍ എംബ്ലം, റിയര്‍ പാര്‍ക്കിങ് സെന്‍സറുകള്‍ എന്നിവയാണ് അധികമായുള്ള മറ്റു ഫീച്ചറുകള്‍ .
Honda Amaze Privilege Edition
സാധാരണ എസ് ഓപ്ഷന്‍ വകഭേദത്തിനെക്കാള്‍ 10,000 രൂപ അധികമാണ് പ്രിവിലേജ് എഡിഷന്റെ വില. എക്സ്‍ഷോറൂം വില: പെട്രോള്‍ - 6.48 ലക്ഷം രൂപ, ഡീസല്‍ -7.73 ലക്ഷം രൂപ. രണ്ട് എയര്‍ബാഗുകള്‍ , എബിഎസ് ( ഡീസലിന്),സ്റ്റിയറിങ്ങില്‍ ഫോണ്‍ - ഓഡിയോ കണ്‍ട്രോള്‍ , ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, ബട്ടന്‍ അമര്‍ത്തി ക്രമീകരിക്കാവുന്ന ബാഹ്യമിററുകള്‍ , ഡിജിറ്റല്‍ എസി കണ്‍ട്രോളുകള്‍ എന്നീ ഫീച്ചറുകള്‍ എസ് ഓപ്ഷനുണ്ട്. ഡീസല്‍ അമെയ്സിന്റെ 1.5 ലീറ്റര്‍ എന്‍ജിന് 98.6 ബിഎച്ച്പി-200 എന്‍എം ആണ് ശേഷി. ലീറ്ററിന് 25.80 കിലോമീറ്റര്‍ മൈലേജ് നിര്‍മാതാക്കള്‍ വാഗ്ദാനം ചെയ്യുന്നു.
Honda Amaze Privilege Edition
2013 ഏപ്രിലിലാണ് കോംപാക്ട് സെഡാനായ അമെയ്സ് വിപണിയിലെത്തിയത്. ഇതിനോടകം 2.40 ലക്ഷത്തിലേറെ വില്‍പ്പന നടന്നിട്ടുണ്ട്. ഫോക്സ്‍വാഗന്‍ അമിയോ, ടാറ്റ ടീഗോര്‍ , ഫോഡ് ആസ്പൈര്‍ മോഡലുകളും അമെയ്സിന്റെ എതിരാളികളാണ്.



Related Stories
TOP