Home  > News  >  News Details
ബെന്‍സിന്റെ ആദ്യ പിക്ക് അപ്പ്
സ്വന്തം ലേഖകന്‍
Posted on: Thursday, Jul 20, 2017   12:40 PM


ആഡംബര വാഹനനിര്‍മാതാക്കളായ മെഴ്‍സിഡീസ് ബെന്‍സിന്റെ ആദ്യ പിക്ക് അപ്പ് - എക്സ്‍ ക്ലാസ് വിപണിയിലേയ്ക്ക്. 37,294 യൂറോ ( ഏകദേശം 27.64 ലക്ഷം രൂപ) ആണ് വില. നവംബറില്‍ യൂറോപ്യന്‍ വിപണിയില്‍ എക്സ്‍ ക്ലാസ് വില്‍പ്പനയ്ക്കെത്തും.
X Class
സ്വകാര്യ ഉപയോഗങ്ങള്‍ക്ക് പിക്ക് അപ്പ് വാങ്ങുന്നവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പുതിയ വാഹനത്തെ ജര്‍മന്‍ കമ്പനി അവതരിപ്പിച്ചത്. ലാഡര്‍ ഫ്രെയിം ഉപയോഗിക്കുന്ന എക്സ്‍ ക്ലാസിന്റെ മുന്‍ ചക്രങ്ങള്‍ക്ക് സ്വതന്ത്ര സസ്പെന്‍ഷനാണ്. 1.1 ടണ്‍ ആണ് പേലോഡ് കപ്പാസിറ്റി. 3.50 ടണ്‍ വരെ കെട്ടി വലിക്കാന്‍ ശേഷിയുണ്ട്.
X Class
മൂന്ന് കുതിരകളെയോ എട്ട് മീറ്റര്‍ നീളമുള്ള യോട്ടിനെയോ വഹിക്കുന്ന ട്രെയിലര്‍ കെട്ടി വലിക്കാന്‍ എക്സ്‍ ക്ലാസിനു കഴിയും. 3150 മിമീ ആണ് വീല്‍ബേസ്. നീളം 5.34 മീറ്റര്‍ . ആഡംബരപൂര്‍ണമാണ് ഇന്റീരിയര്‍. മുന്നില്‍ രണ്ടും പിന്നില്‍ മൂന്നും പേര്‍ക്ക് ഇരിക്കാവുന്ന വിധമാണ് പാസഞ്ചര്‍ ക്യാബിന്‍ ഒരുക്കിയിരിക്കുന്നത്.കാര്‍ഗോ ഏരിയയ്ക്ക് 1.59 മീറ്റര്‍ ആണ് നീളം. ഗ്രൗണ്ട് ക്ലിയറന്‍സ് 202 മിമീ.
X Class
നാല് സിലിണ്ടര്‍ , ആറ് സിലിണ്ടര്‍ ഡീസല്‍ എന്‍ജിന്‍ വകഭേദങ്ങള്‍ എക്സ് ക്ലാസിനുണ്ട്. 2.3 ലീറ്റര്‍ , നാല് സിലിണ്ടര്‍ ഡീസല്‍ എന്‍ജിന് 163 ബിഎച്ച്പി ,190 ബിഎച്ച്പി വകഭേദങ്ങളുണ്ട്. 258 ബിഎച്ച്പി ശേഷിയുള്ള ആറ് സിലിണ്ടര്‍ ഡീസല്‍ എന്‍ജിനുള്ള വകഭേദം 2018 പകുതിയോടെയാണ് വിപണിയിലെത്തുക.
X Class
റിയര്‍ വീല്‍ ഡ്രൈവ്, ആള്‍ വീല്‍ ഡ്രൈവ് വകഭേദങ്ങള്‍ എക്സ്‍ ക്ലാസിനുണ്ട്. ആറ് സ്പീഡ് മാന്വല്‍ , ഏഴ് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ ലഭ്യമാണ്. ഏഴ് എയര്‍ബാഗുകള്‍ അടക്കം നിരവധി സുരക്ഷാ സംവിധാനങ്ങളും എക്സ്‍ ക്ലാസിനുണ്ട്.



Related Stories





TOP

Car Bike








Designed and developed by EGGS