Home  > News  >  News Details
2017 മോഡല്‍ മെഴ്‍സിഡീസ് ബെന്‍സ് ജിഎല്‍എ
സ്വന്തം ലേഖകന്‍
Posted on: Thursday, Jul 06, 2017   6:40 PM


മെഴ്‍സിഡീസ് ബെന്‍സ് എസ്‍യുവികളിലെ ചെറിയവനായ ജിഎല്‍എയുടെ നവീകരിച്ച പതിപ്പ് ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തി. ജിഎസ്‍ടി പ്രാബല്യത്തിലായ പശ്ചാത്തലത്തില്‍ പഴയതിലും 3.80 ലക്ഷം രൂപ വിലക്കുറവുമായാണ് പുതിയ ജിഎല്‍എ എത്തിയത്. പുതിയ എക്സ്‍ഷോറൂം വില 30.65 ലക്ഷം രൂപയില്‍ ആരംഭിക്കുന്നു.
Mercedes Benz GLA 2017 Model
എ ക്ലാസിനെ അടിസ്ഥാനമാക്കി നിര്‍മിച്ച ജിഎല്‍എയുടെ പുതിയ പതിപ്പിന് നവീകരിച്ച മുന്‍ - പിന്‍ ബമ്പറുകള്‍ , പുതിയ ഗ്രില്‍ - അലോയ് വീലുകള്‍ എന്നിവയുണ്ട്. ഡേ ടൈം റണ്ണിങ് ലാംപുകളുള്ള പുതിയ ഹെഡ്‍ലാംപുകള്‍ എല്‍ഇഡി ടൈപ്പാണ്. ഡാഷ്ബോര്‍ഡിലും സെന്റര്‍ കണ്‍സോളിലും ഇന്‍സ്ട്രെമന്റ് ക്ലസ്റ്ററിലുമാണ് ഇന്റീരിയറിലെ നവീകരണം. എട്ട് ഇഞ്ച് സ്ക്രീനുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും പുതുമയാണ്.
Mercedes Benz GLA 2017 Model
2017 മോഡല്‍ ജിഎല്‍എയുടെ എന്‍ജിന്‍ പഴയതുപോലെ തന്നെ. 134 ബിഎച്ച്പി ശേഷിയുള്ള 2.1 ലീറ്റര്‍ ഡീസല്‍ ,168 ബിഎച്ച്പി ശേഷിയുള്ള 2.1 ലീറ്റര്‍ ഡീസല്‍ 180 ബിഎച്ച്പി ശേഷിയുള്ള 2.0 ലീറ്റര്‍ പെട്രോള്‍ എന്‍ജിന്‍ വകഭേദങ്ങളുണ്ട്. ഏഴ് സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്‍മിഷന്‍ . കരുത്ത് കൂടിയ ഡീസല്‍ ജിഎല്‍എയുടെ മുന്തിയ വകഭേദമായ 220 ഡിയ്ക്ക് ഫോര്‍മാറ്റിക് ആല്‍വീല്‍ ഡ്രൈവ് സിസ്റ്റമുണ്ട്. മറ്റുള്ളവയ്ക്ക് ഫ്രണ്ട് വീല്‍ ഡ്രൈവാണ്.
Mercedes Benz GLA 2017 Model
ബിഎംഡബ്ല്യു എക്സ്‍ വണ്‍ , ഔഡി ക്യു ത്രീ, ഫോക്സ്‍വാഗന്‍ ടിഗ്വാന്‍ മോഡലുകളുമായാണ് ജിഎല്‍എ മത്സരിക്കുന്നത്. പുണെയിലെ ചകന്‍ പ്ലാന്റില്‍ നിര്‍മിക്കുന്ന ജിഎല്‍എയുടെ വിവിധ വകഭേദങ്ങളുടെ വില ചുവടെ ചേര്‍ക്കുന്നു.


ഡീസല്‍


ജിഎല്‍എ 200‍ ഡി  സ്റ്റൈല്‍ - 30.65 ലക്ഷം രൂപ


ജിഎല്‍എ 200‍ ഡി  സ്പോര്‍ട് - 33.85 ലക്ഷം രൂപ


ജിഎല്‍എ 220‍ ഡി  ഫോര്‍ മാറ്റിക് - 36.75 ലക്ഷം രൂപ


പെട്രോള്‍


ജിഎല്‍എ 200‍  സ്പോര്‍ട് - 32.20 ലക്ഷം രൂപ.



Related Stories
TOP