Home  > News  >  News Details
ടാറ്റ ഹെക്സയുടെ വില 2.17 ലക്ഷം രൂപ വരെ കുറഞ്ഞു
സ്വന്തം ലേഖകന്‍
Posted on: Wednesday, Jul 05, 2017   7:30 PM


ജിഎസ്‍ടി വന്നതിനെത്തുടര്‍ന്ന് ടാറ്റ എസ്‍യുവിയായ ഹെക്സയുടെ വില 2.17 ലക്ഷം രൂപ വരെ കുറഞ്ഞു. ഹെക്സയുടെ വിവിധ വകഭേദങ്ങള്‍ക്ക് 1.04 ലക്ഷം രൂപ മുതല്‍ 2.17 ലക്ഷം രൂപ വരെയാണ് കമ്പനി കുറച്ചിരിക്കുന്നത്. നേരത്തെ തന്നെ ആകര്‍ഷകമായിരുന്നു ഹെക്സയുടെ വില. ഇപ്പോള്‍ ഈ വിലക്കിഴിവു കൂടി വന്നതോടെ ഹെക്സ വില്‍പ്പന ഉയരാന്‍ സാധ്യതയുണ്ട്.
Tata Hexa
ടാറ്റ എസ്‍യുവിയ്ക്ക് 2.2 ലീറ്റര്‍ ഡീസല്‍ എന്‍ജിനാണ് ഉപയോഗിക്കുന്നത്. അടിസ്ഥാന വകഭേദത്തില്‍ മാത്രം എന്‍ജിന്‍ കരുത്ത് 148 ബിഎച്ച്പിയാണ്. മറ്റുള്ളവയില്‍ 154 ബിഎച്ച്പി. അഞ്ച് സ്പീഡ് മാന്വല്‍ ഗീയര്‍ബോക്സാണ് ബേസ് വേരിയന്റിന്. മറ്റു വകഭേദങ്ങള്‍ക്ക് ആറ് സ്പീഡ് മാന്വല്‍ , ഓട്ടോമാറ്റിക് ഗീയര്‍ബോക്സ് ഓപ്ഷനുകളുണ്ട്. രണ്ട് എയര്‍ ബാഗുകളും എബിഎസും എല്ലാ വകഭേദത്തിനുമുണ്ട്. ഹെക്സയുടെ പഴയ കൊച്ചി എക്സ്‍ഷോറൂം വില 12.29 ലക്ഷം രൂപ മുതലായിരുന്നു.
Tata Tigor
ടിയാഗോ ഹാച്ച്ബാക്ക്, ടീഗോര്‍ കോംപാക്ട് സെഡാന്‍ എന്നിവയുടെ വിലയിലും കുറവുണ്ട്. ടിയാഗോയുടെ വിലയില്‍ 9,400 രൂപ മുതല്‍ 52,000 രൂപ വരെയാണ് കുറവ്. നാല് മീറ്ററില്‍ താഴെ നീളമുള്ള സെഡാനായ ടീഗോറിന്റെ വിവിധ വകഭേദങ്ങള്‍ക്ക് 11,000  രൂപ മുതല്‍ 60,000 രൂപ വരെ വില കുറച്ചിട്ടുണ്ട്.



Related Stories
TOP