Home  > News  >  News Details
ടാറ്റ ടിയാഗോയ്ക്ക് ലക്ഷം ബുക്കിങ്
സ്വന്തം ലേഖകന്‍
Posted on: Monday, Jul 03, 2017   7:30 PM


ടാറ്റ മോട്ടോഴ്സിന്റെ ഏറ്റവും പുതിയ കോംപാക്ട് ഹാച്ച്ബാക്കായ ടിയാഗോയ്ക്ക് വിപണിയില്‍ പ്രിയമേറുന്നു. 2016 ഏപ്രിലില്‍ വിപണിയിലെത്തിയ ടിയാഗോയുടെ ബുക്കിങ് ഒരു ലക്ഷം തികഞ്ഞുവെന്ന് കമ്പനി ഔദ്യോഗികമായി വെളിപ്പെടുത്തി. മേയ് അവസാനം വരെയുള്ള കണക്കനുസരിച്ച് 66,235 ടിയാഗോ കാറുകള്‍ നിരത്തിലിറങ്ങിയിട്ടുണ്ട്. ഇതില്‍ പെട്രോള്‍ വഭേദമാണ് മുക്കാല്‍ പങ്കിലേറെയും.പെട്രോള്‍ വകഭേദം 54,476 എണ്ണവും ഡീസല്‍ വകഭേദം 11,759 എണ്ണവുമാണ് വില്‍പ്പന നടന്നത്.ഇന്ത്യാക്കാര്‍ക്ക് പെട്രോള്‍ കാറുകളോട് താല്‍പ്പര്യം കൂടിവരുന്നതിന്റെ സൂചനയായി ഇതിനെ കാണാം.
Tata Tiago
1.2 ലീറ്റര്‍ പെട്രോള്‍ എന്‍ജിനുള്ള ടിയാഗോയ്ക്ക് 23.48 കിമീ / ലീറ്റര്‍ മൈലേജ് എആര്‍എഐ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഇതിന് എഎംടി വകഭേദവും ഇപ്പോള്‍ ലഭ്യമാണ്. 1.05 ലീറ്റര്‍ , ടര്‍ബോ ഡീസല്‍ എന്‍ജിന് എആര്‍എഐ 27.28 കിമീ / ലീറ്റര്‍ മൈലേജ് സാക്ഷ്യപ്പടുത്തുന്നു. മാരുതി സെലേറിയോ, ഹ്യുണ്ടായി ഐ 10 മോഡലുകളാണ് ടിയാഗോയുടെ എതിരാളികള്‍ .



Related Stories





TOP
Designed and developed by EGGS