Home  > News  >  News Details
ബജാജ് പള്‍സര്‍ എന്‍എസ് 160
സ്വന്തം ലേഖകന്‍
Posted on: Sunday, Jul 02, 2017   4:00 PM


ബജാജിന്റെ പുതിയ 160 സിസി ബൈക്ക് പള്‍സര്‍ എന്‍എസ് 160 വിപണിയിലെത്തി. എന്‍എസ് 200 ന്റെ സ്റ്റൈലിങ്ങും സ്റ്റീല്‍ പെരിമീറ്റര്‍ ഫ്രെയിമുമാണ് എന്‍എസ് 160 നും. ഹെഡ്‍ലാംപ് , ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ , ഫ്യുവല്‍ ടാങ്ക് ( 12 ലീറ്റര്‍ ) , രണ്ടായി വേര്‍തിരിച്ച സീറ്റ്, ടെയ്ല്‍ ലാംപ് എന്നിവയെല്ലാം എന്‍എസ് 200 ലേതിനു സമാനമാണ്. വീല്‍ബേസും ഒരു പോലെ തന്നെ,1363 മിമീ. ഭാരം എന്‍എസ് 200 നെ അപേക്ഷിച്ച് 10 കിലോഗ്രാം കുറവാണ്, 142 കിലോഗ്രാം.
Bajaj Pulsar NS160
പള്‍സര്‍ എഎസ് 150 ന്റെ എന്‍ജിന്റെ ബോര്‍, സ്ട്രോക്ക് അളവുകളില്‍ വ്യത്യാസം വരുത്തിയാണ് പള്‍സര്‍ എന്‍എസ് 160 ന്റെ എന്‍ജിന്‍ നിര്‍മിച്ചിരിക്കുന്നത്. 160.3 സിസി, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന് 15.30 ബിഎച്ച്പി -14.60 എന്‍എം ആണ് ശേഷി. പഴയ പള്‍സര്‍ 200 ലും പള്‍സര്‍ 220 എഫിലും കണ്ടിട്ടുള്ള ഓയില്‍ കൂളര്‍ എന്‍എസ് 160 യുടെ എന്‍ജിനു നല്‍കിയിരിക്കുന്നു. പള്‍സര്‍ എഎസ് 150 ന്റെ 150 സിസി, എയര്‍ കൂള്‍ഡ് എന്‍ജിനെ അപേക്ഷിച്ച് ഈ എന്‍ജിന് കരുത്ത് 1.5 ബിഎച്ച്പി കുറവാണ്. എന്നാല്‍ ടോര്‍ക്ക് 1.6 എന്‍എം അധികമുണ്ട്. അഞ്ച് സ്പീഡാണ് ഗീയര്‍ ബോക്സ്. 17 ഇഞ്ച് വീലുകളുള്ള ബൈക്കിന് മുന്നില്‍ ടെലിസ്കോപ്പിക് ഫോര്‍ക്ക് സസ്പെന്‍ഷനും പിന്നില്‍ നൈട്രോക്സ് മോണോഷോക്ക് സസ്പെന്‍ഷനും ഉപയോഗിക്കുന്നു.
Bajaj Pulsar NS160
സൂസൂക്കി ജിക്സര്‍ (15.28 ബിഎച്ച്പി) , ഹോണ്ട സിബി 160 ഹോണറ്റ് (14.59 ബിഎച്ച്പി), ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160 (15.00 ബിഎച്ച്പി) മോഡലുകളുമായാണ് ബജാജ് പള്‍സര്‍ എന്‍എസ് 160 മത്സരിക്കുന്നത്. ചെന്നൈ എക്സ്‍ഷോറൂം വില 80,365 രൂപ.



Related Stories





TOP
Designed and developed by EGGS