Home  > News  >  News Details
ടൊവീനോ തോമസിന്റെ പുതിയ വാഹനം
സ്വന്തം ലേഖകന്‍
Posted on: Friday, Jun 30, 2017   7:30 PM


സിനിമാതാരം ടൊവീനോ തോമസ് ഔഡി ക്യു സെവന്‍ സ്വന്തമാക്കി. കൊച്ചിയിലെ ഔഡി ഷോറൂമില്‍ നിന്നാണ് ലക്ഷുറി എസ്‍യുവി വാങ്ങിയത്. ചലച്ചിത്രതാരങ്ങളായ ആസിഫ് അലി, അനൂപ് മേനോന്‍ , സംഗീതസംവിധായകന്‍ ഗോപി സുന്ദര്‍ എന്നിവരും ക്യു സെവന്റെ ഉപഭോക്താക്കളാണ്.
Tovino Thomas
ഇനി ക്യു സെവനെപ്പറ്റി ചിലകാര്യങ്ങള്‍


വോള്‍വോ എക്സ്‍ സി 90 , ബിഎംഡബ്ല്യു എക്സ്‍ 5 , മെഴ്‍സിഡീസ് ബെന്‍സ് ജിഎല്‍ഇ മോഡലുകളോട് മത്സരിക്കുന്ന ക്യു സെവന്റെ പുതിയ മോഡല്‍ 2015 ഡിസംബറിലാണ് ഇന്ത്യന്‍ വിപണിയിലെത്തിയത്.
Audi Q7
ഏഴ് സീറ്റര്‍ എസ്‍യുവിയായ ക്യു സെവന് 245 ബിഎച്ച്പി കരുത്തുള്ള മൂന്ന് ലീറ്റര്‍ ഡീസല്‍ എന്‍ജിനാണ്. മണിക്കൂറില്‍ 234 കിമീ ആണ് പരമാവധി വേഗം. മണിക്കൂറില്‍ 100 കിമീ വേഗം ആര്‍ജിക്കാന്‍ വേണ്ടത് 7.1 സെക്കന്‍ഡ്. എക്സ്‍ഷോറൂം വില 75 ലക്ഷം രൂപ.



Related Stories
TOP