Home  > News  >  News Details
പുതിയ ബിഎംഡബ്ല്യു ഫൈവ് സീരീസ്
സ്വന്തം ലേഖകന്‍
Posted on: Friday, Jun 30, 2017   2:30 PM


ആഡംബര സെഡാനായ ബിഎംഡബ്ല്യു ഫൈവ് സീരീസിന്റെ ഏഴാം തലമുറ ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തി. ചെന്നൈ പ്ലാന്റില്‍ നിര്‍മിച്ച കാറിന്റെ എക്സ്‍ഷോറൂം വില 49.90 ലക്ഷം രൂപയില്‍ ആരംഭിക്കുന്നു.


സെവന്‍ സീരീസിന്റെ ഡിസൈന്‍ ശകലങ്ങളും ചില സാങ്കേതികവിദ്യകളും പുതിയ ഫൈവ് സീരീസിന്റെ അകത്തും പുറത്തും കാണാം. പഴയ മോഡലിനെക്കാള്‍ ഭാരം കുറവും എന്നാല്‍ വലുപ്പം കൂടുതലുമുണ്ട് പുതിയതിന്. മുന്‍ഗാമിയെ അപേക്ഷിച്ച് 70 കിലോഗ്രാം ഭാരം കുറവുണ്ട്.
BMW 5 Series
ഇന്ത്യന്‍ വിപണിയില്‍ മൂന്ന് എന്‍ജിന്‍ വകഭേദങ്ങളാണ് പുതിയ ഫൈവ് സീരീസിനുള്ളത്. മൂന്നിനും എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗീയര്‍ബോക്സാണ്. 520 ഡിയ്ക്ക് 190 ബിഎച്ച്പി ശേഷിയുള്ള 2.0 ലീറ്റര്‍ , നാല് സിലിണ്ടര്‍ ഡീസല്‍ എന്‍ജിനും 530 ഡിയ്ക്ക് 265 ബിഎച്ച്പി ശേഷിയുള്ള 3.0 ലീറ്റര്‍ , ആറ് സിലിണ്ടര്‍ ഡീസല്‍ എന്‍ജിനുമാണ്. മൈലേജ്: 520 ഡി-22.48 കിമീ/ലീറ്റര്‍ , 530 ഡി-18.50 കിമീ/ലീറ്റര്‍ .ഏക പെട്രോള്‍ വകഭേദമായ 530 ഐയ്ക്ക് പഴയതിലും 68 ബിഎച്ച്പി അധിക കരുത്തുള്ള രണ്ട് ലീറ്റര്‍ ( 252 ബിഎച്ച്പി) എന്‍ജിനാണ്. മൈലേജ് 15.56 കിമീ/ലീറ്റര്‍ .
BMW 5 Series
റോഡ് , ഡ്രൈവിങ് സാഹര്യങ്ങള്‍ക്കനുസരിച്ച് ഓരോ ടയറിന്റെയും സസ്പെന്‍ഷന്‍ സ്വതന്ത്രമായി ക്രമീകരിക്കുന്ന അ‍ഡാപ്റ്റിവ് സസ്പെന്‍ഷന്‍ പുതിയ ഫൈവ് സീരീസിനുണ്ട്. ആഡാപ്റ്റിവ് എല്‍ഇഡി ഹെഡ്‍ലാംപുകള്‍ , നാല് മേഖലകളായി താപനില ക്രമീകരിക്കാവുന്ന ക്ലൈമറ്റ് കണ്‍ട്രോള്‍ എസി, 10.25 ഇഞ്ച് ഡിസ്പ്ലേയുള്ള ഐ ഡ്രൈവ് സിസ്റ്റം, 360 ഡിഗ്രി ക്യാമറ, വയര്‍ലെസ് ഫോണ്‍ ചാര്‍ജിങ്, റിമോട്ട് പാര്‍ക്കിങ് ഫങ്ഷന്‍ , 600 വാട്ട്സ് കാര്‍ഡന്‍ ഓഡിയോ സിസ്റ്റം എന്നിവയും പ്രത്യേകതകളാണ്.
BMW 5 Series
ഔഡി എ 6, മെഴ്‍സിഡീസ് ബെന്‍സ് ഇ ക്ലാസ് , ജാഗ്വാര്‍ എക്സ്‍എഫ് , വോള്‍വോ എസ് 90 എന്നിവയാണ് ഫൈവ് സീരീസിന്റെ എതിരാളികള്‍ .


എക്സ്‍ഷോറൂം വില


പെട്രോള്‍


530 ഐ സ്പോര്‍ട്‍ലൈന്‍ -49.90 ലക്ഷം രൂപ


ഡീസല്‍


520 ഡി സ്പോര്‍ട്‍ലൈന്‍ -49.90 ലക്ഷം രൂപ


520 ഡി ലക്ഷുറിലൈന്‍ -53.60 ലക്ഷം രൂപ


530 ഡി എം സ്പോര്‍ട് - 61.30 ലക്ഷം രൂപ.



Related Stories
TOP