Home  > News  >  News Details
ടാറ്റ ഇലക്ട്രിക് ബസിന്റെ ട്രയല്‍ ഓട്ടം
സ്വന്തം ലേഖകന്‍
Posted on: Monday, Jun 19, 2017   5:00 PM


ടാറ്റ മോട്ടോഴ്‍സിന്റെ ഒമ്പത് മീറ്റര്‍ നീളമുള്ള ഇലക്ട്രിക് ബസ് ചണ്ഡിഗഡില്‍ പരീക്ഷണ ഓട്ടം തുടങ്ങി. 31 പേര്‍ക്ക് ഇരിക്കാവുന്ന ടാറ്റ അള്‍ട്ര ഇലക്ട്രിക് ബസ് 15 ദിവസമാണ് പരീക്ഷണ ഓട്ടം നടത്തുക. നഗരത്തിലെ പൊതുഗതാഗതത്തിന് ഇലക്ട്രിക് ബസുകള്‍ മാത്രം ഉപയോഗിക്കാനുള്ള പദ്ധതി ചണ്ഡിഗഡ് ഭരണകൂടത്തിനുണ്ട്.


ഒരാഴ്ച മുമ്പ് ടാറ്റ മോട്ടോഴ്സ് പര്‍വാണൂ മുതല്‍ ഷിംല വരെ ഇലക്ട്രിക് ബസിന്റെ പരീക്ഷണ ഓട്ടം നടത്തിയതിന്റെ തുടര്‍ച്ചയായാണ് ചണ്ഡിഗഡിലെ നഗരവീഥികളില്‍ ട്രയല്‍ റണ്‍ നടത്തുന്നത്. ഒരു ഫുള്‍ ചാര്‍ജിങ്ങില്‍ 160 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ അള്‍ട്രാ ഇലക്ട്രിക് ബസിനു കഴിയും. ചണ്ഡിഗഡില്‍ നടത്തിയ പരീക്ഷണ ഓട്ടത്തിന്റെ ആദ്യ ഘട്ടം വിജയകരമായിരുന്നെന്ന് ടാറ്റ മോട്ടോഴ്സ് പറയുന്നു. ബാറ്ററിയുടെ 70 ശതമാനം ചാര്‍ജ് ഉപയോഗിച്ച് 143 കിലോമീറ്റര്‍ ദൂരം ഓടി.



Related Stories





TOP

Car Bike








Designed and developed by EGGS