Home  > News  >  News Details
ഹോണ്ട ഡബ്ല്യുആര്‍വിയ്ക്ക് 18,000 ബുക്കിങ്
സ്വന്തം ലേഖകന്‍
Posted on: Monday, Jun 12, 2017   2:00 PM


ഹോണ്ടയുടെ ചെറു എസ്‍യുവിയായ ഡബ്ല്യുആര്‍വിയ്ക്ക് 18,000 ബുക്കിങ് ലഭിച്ചു. മാര്‍ച്ചില്‍ വിപണിയിലെത്തിയ ഡബ്ല്യുആര്‍വി ഇതിനോടകം 9,919 എണ്ണം നിരത്തിലിറങ്ങിയിട്ടുണ്ട്. ഈ മാസം വില്‍പ്പന 10,000 തികയുമെന്ന് പ്രതീക്ഷിക്കാം.
Honda WR-V
ഫോഡ് ഇക്കോസ്പോര്‍ട്, മാരുതി വിറ്റാര ബ്രെസ മോഡലുകളുമായാണ് ഹോണ്ട എസ്‍യുവി മത്സരിക്കുന്നത്. ജാസിനെ അടിസ്ഥാനമാക്കിയാണ് നാലുമീറ്ററില്‍ താഴെ നീളമുള്ള അഞ്ച് സീറ്റര്‍ എസ്‍യുവിയായ ഡബ്ല്യുആര്‍വിയുടെ നിര്‍മിതി. ജാസിന്റെ 1.2 ലീറ്റര്‍ പെട്രോള്‍ ( 89 ബിഎച്ച്പി - 110 എന്‍എം) , 1.5 ലീറ്റര്‍ ഡീസല്‍ ( 99 ബിഎച്ച്പി - 200 എന്‍എം) എന്‍ജിനുകളാണ് കോംപാക്ട് എസ്‍യുവിയ്ക്കും ഉപയോഗിക്കുന്നത്. പെട്രോളിന് അഞ്ച് സ്പീഡ് മാന്വല്‍ ഗീയര്‍ബോക്സും ഡീസലിന് ആറ് സ്പീഡ് മാന്വല്‍ ഗീയര്‍ബോക്സുമാണ്. ഡീസല്‍ വകഭേദത്തിന് ലീറ്ററിന് 25.50 കിമീ മൈലേജ് കമ്പനി വാഗ്ദാനം ചെയ്യുന്നു. പെട്രോള്‍ വകഭേദത്തിന് ഇത് 17.50 കിമീ /ലീറ്റര്‍ .


Honda WR-V
കോംപാക്ട് എസ്‍യുവികളിലാദ്യമായി സണ്‍റൂഫും ഡബ്ല്യുആര്‍വിയ്ക്കുണ്ട്. മികച്ച ബൂട്ട് സ്പേസ് ഡബ്ല്യുആര്‍വി നല്‍കുന്നു, 363 ലീറ്ററാണ് ശേഷി. എബിസും രണ്ട് എയര്‍ബാഗുകളും എല്ലാ വകഭേദത്തിനുമുണ്ട്.


കൊച്ചി എക്സ്‍ഷോറൂം വില


പെട്രോള്‍ : എസ് -7.90 ലക്ഷം രൂപ, വിഎക്സ്‍ -9.14ലക്ഷം രൂപ.


ഡീസല്‍ : എസ് -8.94 ലക്ഷം രൂപ, വിഎക്സ്‍ -10.15 ലക്ഷം രൂപ.



Related Stories
TOP