Home  > News  >  News Details
വില്‍പ്പനയില്‍ സിറ്റിയെ തോല്‍പ്പിച്ച് സിയാസ്
സ്വന്തം ലേഖകന്‍
Posted on: Friday, Jun 09, 2017   5:00 PM


പുതിയ സാമ്പത്തികവര്‍ഷത്തിലെ ആദ്യ രണ്ട് മാസവും സി സെഗ്‍മെന്റ് സെഡാന്‍ വിപണിയിലെ ഒന്നാം സ്ഥാനം മാരുതി സുസൂക്കി സിയാസ് നിലനിര്‍ത്തി. മാര്‍ച്ച് 31 ന് മാരുതിയുടെ പ്രീമിയം ഡീലര്‍ഷിപ്പായ നെക്സയിലേയ്ക്ക് മാറിയ സിയാസ് ഏപ്രിലില്‍ 7,024 യൂണിറ്റാണ് വില്‍പ്പന നേടിയത്. ആ സ്ഥാനത്ത് ഹോണ്ട സിറ്റിയുടെ വില്‍പ്പന 5,886 എണ്ണം മാത്രമായിരുന്നു. മേയ് മാസം സിയാസ് വില്‍പ്പന 5,012 എണ്ണമായി കുറഞ്ഞുവെങ്കിലും ഒന്നാം സ്ഥാനം നഷ്ടമായില്ല. ഹോണ്ട സിറ്റി മേയില്‍ 4,046 എണ്ണമാണ് വിറ്റത്.


ആയിരത്തി അഞ്ഞൂറിലേറെയുള്ള മാരുതി സുസൂക്കി ഡീലര്‍ഷിപ്പുകളില്‍ നിന്ന് 200 ല്‍ പരം നെക്സ ഷോറൂമുകളിലേയ്ക്ക് സിയാസിനെ ഒതുക്കിയെങ്കിലും വില്‍പ്പന കുറഞ്ഞിട്ടില്ലെന്നത് ശ്രദ്ധേയമാണ്. നെക്സയിലേയ്ക്ക് മാറ്റിയതില്‍പിന്നെ സിയാസിന്റെ മുന്തിയ വകഭേദമായ ആല്‍ഫയ്ക്ക് ആവശ്യക്കാര്‍ കൂടിയിട്ടുമുണ്ട്.
Maruti Ciaz
സിയാസിനു പെട്രോള്‍ , ഡീസല്‍ എന്‍ജിന്‍ വകഭേദങ്ങളുണ്ട്. 1,373 സിസി , നാല് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന് 91 ബിഎച്ച്പി -130 എന്‍എം ആണ് ശേഷി. അഞ്ച് സ്പീഡ് മാന്വല്‍ , നാല് സ്പീഡ് ഓട്ടോമാറ്റിക് വകഭേദങ്ങള്‍ ഇതിനുണ്ട്. മൈലേജ് : മാന്വല്‍ - 20.73 കിമീ / ലീറ്റര്‍ , ഓട്ടോമാറ്റിക് -19.12 കിമീ/ ലീറ്റര്‍ .


1,248 സിസി , നാല് സിലിണ്ടര്‍ , കോമണ്‍ റയില്‍ ഡീസല്‍ എന്‍ജിന് 88.5 ബിഎച്ച്പി -200 എന്‍എം ആണ് ശേഷി. അഞ്ച് സ്പീഡ് മാന്വല്‍ ആണ് ഗീയര്‍ബോക്സ്. മൈലേജ് - 28.09 കിമീ/ ലീറ്റര്‍ . ഈ വിഭാഗത്തിലെ ഏറ്റവും മൈലേജുള്ള മോഡല്‍ എന്ന ബഹുമതി സിയാസിനു സ്വന്തം.


കൊച്ചി എക്സ്‍ഷോറൂം വില


പെട്രോള്‍ : സിഗ്‍മ - 8.19 ലക്ഷം രൂപ, ഡെല്‍റ്റ- 8.61 ലക്ഷം രൂപ, സീറ്റ - 9.28 ലക്ഷം രൂപ, ആല്‍ഫ- 9.89 ലക്ഷം രൂപ.


പെട്രോള്‍ ഓട്ടോമാറ്റിക് : ഡെല്‍റ്റ- 9.79 ലക്ഷം രൂപ, സീറ്റ -10.33 ലക്ഷം രൂപ, ആല്‍ഫ-11.03 ലക്ഷം രൂപ.


ഡീസല്‍ : സിഗ്‍മ - 8.94 ലക്ഷം രൂപ, ഡെല്‍റ്റ- 9.39 ലക്ഷം രൂപ, സീറ്റ - 10.11 ലക്ഷം രൂപ, ആല്‍ഫ- 10.77 ലക്ഷം രൂപ.



Related Stories
TOP