Home  > News  >  News Details
ഡീസല്‍ ഇ ക്ലാസിന്റെ അടിസ്ഥാന വകഭേദം
സ്വന്തം ലേഖകന്‍
Posted on: Saturday, Jun 03, 2017   3:00 PM


മെഴ്‍സിഡീസ് ബെന്‍സ് ഇ ക്ലാസ് സെഡാന്റെ പുതിയ അടിസ്ഥാന ഡീസല്‍ വകഭേദം ഇന്ത്യന്‍ വിപണിയിലെത്തി. ഈ വര്‍ഷം മാര്‍ച്ചില്‍ ഇന്ത്യയിലെത്തിയ പത്താം തലമുറ ഇ ക്ലാസിന്റെ ഇ 200 പെട്രോള്‍ (56.70 ലക്ഷം രൂപ) , ഇ 350 ഡി ഡീസല്‍ (70.15 ലക്ഷം രൂപ) വേരിയന്റുകള്‍ക്ക് ഇടയിലാണ് ഇ 220 ഡി എന്ന പുതിയ വകഭേദത്തിനു സ്ഥാനം. എക്സ്‍ഷോറൂം വില 57.14 ലക്ഷം രൂപ.
Mercedes Benz E Class
വിലക്കുറവുള്ള ഡീസല്‍ ഇ ക്ലാസ് തേടുന്നവര്‍ക്കായി എത്തിയ ഇ 220 ഡിയുടെ രണ്ട് ലീറ്റര്‍ , നാല് സിലിണ്ടര്‍ എന്‍ജിന് 191 ബിഎച്ച്പി -400 എന്‍എം ആണ് ശേഷി. റിയര്‍ വീല്‍ ഡ്രൈവ് ലക്ഷുറി സെഡാന് ഒമ്പത് സ്പീഡ് ജി ട്രോണിക് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്‍മിഷന്‍ . മണിക്കൂറില്‍ ‍100 കിമീ വേഗമെടുക്കാന്‍ 7.8 സെക്കന്‍ഡ് മതി. പരമാവധി വേഗം മണിക്കൂറില്‍ 240 കിമീ.
Mercedes Benz E Class
ബിഎംഡബ്ല്യു ഫൈവ് സീരീസ് , ജാഗ്വാര്‍ എക്സ്‍എഫ്, വോള്‍വോ എസ് 90 , ഔഡി എ6 എന്നീ മോഡലുകളുമായാണ് ഇ ക്ലാസ് മത്സരിക്കുന്നത്. ജാഗ്വാര്‍ എക്സ്‍എഫ് കഴിഞ്ഞാല്‍ ഈ വിഭാഗത്തിലെ ഏറ്റവും നീളമുള്ള മോഡലാണ് ഇ ക്ലാസ്. 5,063 മിമീ നീളമുള്ള കാറിന് 3,079 മിമീ ആണ് വീല്‍ബേസ്. എല്‍ഇഡി ഹെഡ്‍ലാംപുകള്‍ , ത്രീ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ , പനോരമിക് സണ്‍റൂഫ്, ഏഴ് എയര്‍ബാഗുകള്‍ എന്നിവ പ്രധാന ഫീച്ചറുകളില്‍ പെടുന്നു.



Related Stories





TOP

Car Bike








Designed and developed by EGGS