Home  > News  >  News Details
ബിഎം‍ബ്ല്യു 3 സീരീസ് പെട്രോള്‍
സ്വന്തം ലേഖകന്‍
Posted on: Friday, May 19, 2017   5:00 PM


ലക്ഷുറി സെഡാനായ ത്രീ സീരീസിന്റെ പെട്രോള്‍ വകഭേദത്തെ ബിഎംഡബ്ല്യു ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. സ്പോര്‍ട് ലൈന്‍ , എം സ്പോര്‍ട് എഡിഷന്‍ എന്നീ രണ്ട് വകഭേദങ്ങള്‍ 330 ഐയ്ക്ക് ഉണ്ട്. ഡല്‍ഹി എക്സ്‍ഷോറൂം വില യഥാക്രമം 42.40 ലക്ഷം രൂപ, 44.90 ലക്ഷം രൂപ എന്നിങ്ങനെയാണ്.


ബിഎംഡബ്ല്യു 330 ഐ ചെന്നൈ പ്ലാന്റിലാണ് നിര്‍മിക്കുന്നത്. 330 ഐയുടെ രണ്ട് ലീറ്റര്‍ , നാല് സിലിണ്ടര്‍ , ട്വിന്‍പവര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന് 248 ബിഎച്ച്പി-350 എന്‍എം ആണ് ശേഷി. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്‍മിഷനുള്ള കാറിന് മണിക്കൂറില്‍ 100 കിമീ വേഗമെടുക്കാന്‍ 5.8 സെക്കന്‍ഡ് മതി. മണിക്കൂറില്‍ 250 കിലോമീറ്ററാണ് പരമാവധി വേഗം. ലീറ്ററിന് 16.05 കിമീ എന്ന മെച്ചപ്പെട്ട മൈലേജും ഇത് നല്‍കുന്നു. ആറ് എയര്‍ബാഗുകല്‍ സുരക്ഷയ്ക്കായുണ്ട്. ജാഗ്വാര്‍ എക്സ്‍ഇ പ്രസ്റ്റീജുമായാണ് ബിഎംഡബ്ല്യു 330 ഐ മത്സരിക്കുന്നത്.



Related Stories





TOP
Designed and developed by EGGS