Home  > News  >  News Details
ലീറ്ററിന് 28.40 കിമീ മൈലേജുമായി ഡിസയര്‍
സ്വന്തം ലേഖകന്‍
Posted on: Tuesday, May 16, 2017   1:00 PM


ഇന്ത്യയിലെ ഏറ്റവും മൈലേജുള്ള ഡീസല്‍ കാര്‍ എന്ന ബഹുമതിയോടെ പുതിയ മാരുതി ഡിസയര്‍ വിപണിയിലെത്തി. ലീറ്ററിന് 28.40 കിമീ മൈലേജുമായാണ് ഡീസല്‍ ഡിസയറിന്റെ വരവ്.
maruti Dzire 2017 Model
പുതിയ സ്വിഫ്ട് ഹാച്ച്ബാക്കിന് ഉപയോഗിക്കുന്ന ഹാര്‍ട്ട്ടെക്ട് എന്ന പുത്തന്‍ പ്ലാറ്റ്ഫോമിലാണ് മൂന്നാം തലമുറ ഡിസയര്‍ നിര്‍മിച്ചിരിക്കുന്നത്. ബലേനോ, ഇഗ്നിസ് മോഡലുകള്‍ക്കും ഇതേ പ്ലാറ്റ്ഫോം തന്നെയാണ്. ഭാരം കുറവുള്ളതും എന്നാല്‍ കൂടുതല്‍ ബലവത്തായതുമാണ് ഈ പ്ലാറ്റ്ഫോം. സ്വിഫ്ട് ഡിസയര്‍ എന്നായിരുന്ന പേര് പുതിയതില്‍ ഡിസയര്‍ എന്നു ചുരുക്കിയിട്ടുണ്ട്.
maruti Dzire 2017 Model
കാഴ്ചയ്ക്ക് ഏറെ മനോഹരമാണ് പുതിയ ഡിസയര്‍ . ഹാച്ച്ബാക്കിന് ഡിക്കി കൂട്ടിച്ചേര്‍ത്തപോലെ തോന്നുകയേ ഇല്ല. നീളം പഴയതുപോലെ 3995 മിമീ ആണെങ്കിലും വീല്‍ബേസ് 20 മിമീ കൂടിയിട്ടുണ്ട്. ഇത് മുന്‍സീറ്റിനും പിന്‍സീറ്റിനും അധിക ലെഗ്‍റൂം നല്‍കുന്നു.വീതി 40 മിമീ വര്‍ധിപ്പിച്ചു, 1735 മിമീ. എന്നാല്‍ ഉയരം 40 മിമീ കുറച്ചിട്ടുണ്ട്, 1515 മിമീ. ക്രോം ലൈനിങ്ങുള്ള തള്ളിനില്‍ക്കുന്ന ഗ്രില്ലാണ് പുതിയ ഡിസയറിന്. ഡേ ടൈം റണ്ണിങ് ലാംപുകളോടുകൂടിയ എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‍ലാംപുകള്‍ ഓട്ടോമാറ്റിക്കാണ്. എന്‍ജിന്‍ കംപാര്‍ട്ട്മെന്റിന്റെ നീളം കുറച്ചിരിക്കുന്നു. ഇത് ഇന്റീരിയറിനും ബൂട്ടിനും കൂടുതല്‍ വിസ്താരം നല്‍കാന്‍ സഹായിച്ചിട്ടുണ്ട്. ബൂട്ട് സ്പേസ് 62 ലീറ്റര്‍ വര്‍ധിച്ച് 378 ലീറ്ററായി. സെഡ് , സെഡ് പ്ലസ് എന്നീ മുന്തിയ വകഭേദങ്ങള്‍ക്ക് 15  ഇഞ്ച് ടൂ ടോണ്‍ അലോയ് വീലുകളാണ്.
maruti Dzire 2017 Model
ഡാഷ്ബോര്‍ഡ് പൂര്‍ണ്ണമായും പുതിയതാണ്. ബ്ലാക്ക് - ബിജ് നിറത്തിലുള്ള ഇന്റീരിയറില്‍ സാറ്റിന്‍ ക്രോം , ഫോക്സ് വുഡ് എന്നിവകൊണ്ടുള്ള അലങ്കാരങ്ങളുണ്ട്. ഡാഷ്ബോര്‍ഡിന്റെ നടുക്കുള്ള ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തില്‍ ആപ്പിള്‍ കാര്‍ പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ എന്നിവയുണ്ട്. പിന്‍സീറ്റിനായി റിയര്‍ എസി വെന്റ് നല്‍കിയതും പുതുമയാണ്.
maruti Dzire 2017 Model
സുരക്ഷയുടെ കാര്യത്തിലും പുതിയ ഡിസയര്‍ മുന്നിട്ടുനില്‍ക്കുന്നു. കൂടുതല്‍ ബലവത്തായ ബോഡിയുള്ള ഡിസയറിന്റെ അടിസ്ഥാന വകഭേദത്തിനും എബിഎസ് - ഇബിഡി , രണ്ട് എയര്‍ബാഗുകള്‍ , ചൈല്‍ഡ് സീറ്റ് ഉറപ്പിക്കാനുള്ള സംവിധാനം എന്നിവയുണ്ട്.‍
maruti Dzire 2017 Model
എന്‍ജിനു മാറ്റമില്ല. 1.2 ലീറ്റര്‍ , 82 ബിഎച്ച്പി , കെ സീരീസ് പെട്രോള്‍ , 1.3 ലീറ്റര്‍ , 74 ബിഎച്ച്പി, ഡിഡിഐഎസ് ഡീസല്‍ എന്‍ജിന്‍ വകഭേദങ്ങളുണ്ട്. അഞ്ച് സ്പീഡ് മാന്വല്‍ ഗീയര്‍ബോക്സാണ് സ്റ്റാന്‍ഡേര്‍ഡ്. പഴയ ഡിസയറിന് ഡീസല്‍ വകഭേദത്തിനു മാത്രമായിരുന്ന അഞ്ച് സ്പീഡ് എഎംടി ലഭ്യമായിരുന്നതെങ്കില്‍ പുതിയതിന് പെട്രോള്‍ വകഭേദത്തിലും അത് ലഭ്യമാണ്. മൈലേജ് : പെട്രോള്‍ -മാന്വല്‍ / എഎംടി- 22.00 കിമീ/ ലീറ്റര്‍ , ഡീസല്‍ - മാന്വല്‍ / എഎംടി- 28.40 കിമീ/ ലീറ്റര്‍ .
maruti Dzire 2017 Model
എന്‍ട്രി ലെവല്‍ സെഡാന്‍ വിഭാഗത്തില്‍ ഏറ്റവും വില്‍പ്പനയുള്ള മോഡലാണ് ഡിസയര്‍ . 2008 ലാണ് ഡിസയര്‍ വിപണിയിലെത്തിയത്. ഇതിനോടകം 13.80 ലക്ഷത്തിലേറെ എണ്ണം നിരത്തിലിറങ്ങിയിട്ടുണ്ട്. ഹ്യുണ്ടായി എക്സന്റ് , ഹോണ്ട അമെയ്സ് , ടാറ്റ ടീഗോര്‍ , ഫോഡ് ആസ്പൈര്‍ മോഡലുകളുമായാണ് ഡിസയര്‍ മത്സരിക്കുന്നത്. 


കൊച്ചിയിലെ എക്സ്‍ഷോറൂം വില


ഡീസല്‍ 


എല്‍ഡിഐ -6.83 ലക്ഷം രൂപ


എല്‍ഡിഐ ഓപ്ഷണല്‍ -7.05 ലക്ഷം രൂപ


വിഡിഐ -7.32 ലക്ഷം രൂപ


വിഡിഐ ഓപ്ഷണല്‍ -7.44 ലക്ഷം രൂപ


സെഡ്‍ഡിഐ -8.32 ലക്ഷം രൂപ


ഡീസല്‍ എഎംടി


സെഡ്‍ഡിഐ -8.83 ലക്ഷം രൂപ
maruti Dzire 2017 Model
പെട്രോള്‍


എല്‍എക്സ്‍ഐ  - 5.57 ലക്ഷം രൂപ


എല്‍എക്സ്‍ഐ ഓപ്ഷണല്‍ - 5.78 ലക്ഷം രൂപ


വിഎക്സ്‍ഐ - 6.25 ലക്ഷം രൂപ


വിഎക്സ്‍ഐ ഓപ്ഷണല്‍ - 6.46 ലക്ഷം രൂപ


സെഡ്എക്സ്‍ഐ - 7.26 ലക്ഷം രൂപ


പെട്രോള്‍ എഎംടി


വിഎക്സ്‍ഐ ഓപ്ഷണല്‍ - 6.46 ലക്ഷം രൂപ.



Related Stories





TOP
Designed and developed by EGGS