Home  > News  >  News Details
പോപ്പുലര്‍ റാലി ചാമ്പ്യന്മാര്‍
സ്വന്തം ലേഖകന്‍
Posted on: Monday, May 15, 2017   6:00 PM


ഒരിടവേളയ്ക്കുശേഷം കാറോട്ടപ്രേമികളുടെ മനം കവരാനെത്തിയ പോപ്പുലര്‍ കാര്‍ റാലിക്ക് തകര്‍പ്പന്‍ സമാപനം. കൊച്ചിയില്‍ നടന്ന റാലിയില്‍ ചാമ്പ്യന്‍ ട്രോഫി ആസ്റ്റണ്‍ റിയല്‍റ്റേഴ്‌സ് ടീം ഡ്രൈവര്‍ യൂനിസ് ഇല്യാസ്, കോ-ഡ്രൈവര്‍ അജാസ് റഹീം എന്നിവര്‍ കരസ്ഥമാക്കി. ഐ.എന്‍.ആര്‍.സി 3 വിഭാഗത്തില്‍ ഒന്നാം സ്ഥാനവും സ്‌ററാര്‍ ഓഫ് കേരള പട്ടവും നേടിയാണ് യൂനിസ്-അജാസ് ടീം ചാമ്പ്യന്‍മാരായത്. ഓപ്പണ്‍ കാറ്റഗറിയില്‍ ആ.ആര്‍.റേസിങ്ങിന്റെ ആര്‍ജ്ജുന്‍ ആരൂര്‍ റാവുവും കുമാര്‍ രാമസ്വാമിയും വിജയികളായി.
Popular Rally 2017
എഫ്.എം.എസ്.സി.ഐ വിഭാഗത്തില്‍ ജേക്കബ് കെ.ജെ, റോയിസ് കിഴക്കൂടന്‍ എന്നിവരും എസ്റ്റീം വിഭാഗത്തില്‍ വിജില്‍ വിജയന്‍, സോബ് ജോര്‍ജ്ജ് എന്നിവരും ജിപ്‌സി കപ് വിഭാഗത്തില്‍ പ്രേംകുമാര്‍, ആനന്ദ് മഞ്ഞൂരാന്‍ എന്നിവരും ജേതാക്കളായി.


എട്ടു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം പോപ്പുലര്‍ മോട്ടോഴ്‌സ് സംഘടിപ്പിച്ച കാര്‍റാലി അടിമുടി പുതുമകള്‍ നിറഞ്ഞതായിരുന്നു. കാലടി മലയാറ്റൂര്‍ പ്ലാന്റേഷന്‍സില്‍ നാലു വിഭാഗങ്ങളിലായി നടന്ന മല്‍സരത്തിന് സാക്ഷികളാവാന്‍ നാടിന്റെ നാനാഭാഗങ്ങളില്‍നിന്നായി നിരവിധിപേരെത്തി. എഫ്.എം.എസ്.സി.ഐ, 2000സിസി, ജിപ്‌സി, എസ്റ്റീം എന്നിങ്ങനെ നാലു വിഭാഗങ്ങളിലായായിരുന്നു മല്‍സരം.
Popular Rally 2017
ആകെ 27 ടീമുകളായിരുന്നു റാലിക്കായി രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതില്‍ എഫ്.എം.എസ്.സി ഐയുടെ മാനദണ്ഡങ്ങള്‍ പ്രകാരം 16 ടീമുകള്‍ മല്‍സത്തിന് യോഗ്യതനേടി. ടാര്‍റോഡില്‍ സംഘടിപ്പിക്കുന്ന ടാര്‍മാക് റാലിയെന്ന സവിശേഷതയും പോപ്പുലര്‍ റാലിക്കുണ്ടായിരുന്നു. സുരക്ഷാ മാനദണ്ഡങ്ങളെല്ലാം പാലിച്ചിരുന്നതിനാല്‍തന്നെ കാര്യമായ അപകടങ്ങളൊന്നും സംഭവിക്കാതെ റാലി പൂര്‍ത്തിയാക്കാനുമായി. കുറ്റൂക്കാരന്‍ ഗ്രൂപ്പിന്റെ പോപ്പുലര്‍ വെഹിക്കിള്‍സ് ആന്‍ഡ് സര്‍വ്വീസസ് നടത്തന്ന റാലി, സതേണ്‍ അഡ്വഞ്ചേഴ്‌സ് ആന്‍ഡ് മോട്ടോര്‍ സ്‌പോര്‍ട്‌സാണ്(സാം) സംഘടിപ്പിച്ചത്.


Popular Rally 2017
റാലിയുടെ ഭാഗമായി മോട്ടോര്‍ വാഹനപ്രേമികള്‍ക്കായി മറൈന്‍ ഡ്രൈവില്‍ പ്രത്യേക സ്റ്റാളും റേസിങ്ങ് കാറുകളുമായി ബന്ധപ്പെട്ട പ്രത്യേക പ്രദര്‍ശനവും ഒരുക്കി.  ബെംഗളൂരു ആസ്ഥനമായുളള  ടിംബര്‍ ഗ്രൂപ്പിന്റെ തീംസോങ് റാലിക്ക് പ്രത്യേക മിഴിവേകി.
Popular Rally 2017
പരിപാടിയുടെ ഭാഗമായി കേരളത്തിലെ വിവിധ ഭാഗങ്ങളില്‍നിന്നുളള ബാന്‍ഡുകളെ സംടിപ്പിച്ച് ബീറ്റില്‍ ഓഫ് ബാന്‍ഡ് മല്‍സരവും സംഘടിപ്പിച്ചു. ഒന്നാം സ്ഥാനത്തെത്തിയ നൂഡില്‍സ് ബാന്‍ഡിന് 30,000രൂപയും രണ്ടാം സ്ഥാനം നേടിയ കോപ്പര്‍ 20,000 രൂപയും മൂന്നാം സ്ഥാനം നേടിയ 1000സിസിക്ക് 10,000 രൂപയും സമ്മാനം ലഭിച്ചു.


Popular Rally 2017
വിജയികള്‍ക്ക് കൊച്ചി സിറ്റി പൊലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ.ലാല്‍ജി, മൊബില്‍ ഗ്രൂപ്പ് സൗത്ത് ഇന്ത്യന്‍ റീജ്യണല്‍ മാനേജര്‍ വിശ്വസുന്ദര്‍, പോപ്പുലര്‍ ഗ്രൂപ്പ് ഡയറക്ടര്‍മാര്‍ എന്നിവര്‍ ചേര്‍ന്ന് ട്രോഫികള്‍ സമ്മാനിച്ചു.  പുതിയ കാഴ്ച്ചകളും വെല്ലുവിളികളുമായി വരും വര്‍ഷങ്ങളിലും  റാലി സംഘടിപ്പിക്കുമെന്ന് പോപ്പുലര്‍ വെഹിക്കിള്‍സ് ആന്റ് സര്‍വ്വീസസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ കെ.പോള്‍ പറഞ്ഞു.



Related Stories





TOP
Designed and developed by EGGS