Home  > News  >  News Details
ബുഗാട്ടിയുടെ ഏറ്റവും വലിയ ഷോറൂം
സ്വന്തം ലേഖകന്‍
Posted on: Friday, May 12, 2017   2:00 PM


ഫോക്സ്‍വാഗനു കീഴിലുള്ള ഹൈപ്പര്‍ കാര്‍ ബ്രാന്‍ഡായ ബുഗാട്ടിയുടെ ഏറ്റവും വലിയ ഷോറൂം ദുബായിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. നഗരമധ്യത്തിലുള്ള ഷോറൂമിന് 2,583 ചതുരശ്ര അടിയാണ് വിസ്തീര്‍ണ്ണം.
Bugatti Showroom
ബുഗാട്ടിയുടെ ഏറ്റവും പുതിയ ഹൈപ്പര്‍ കാറായ കയ്റോണി ( Chiron )നു ലഭിച്ച ബുക്കിങ്ങില്‍ കാല്‍ ഭാഗവും യുഎഇയില്‍ നിന്നാണ്. ലോകത്തെ ഏറ്റവും വലിയ ബുഗാട്ടി ഷോറൂം ദുബായിയില്‍ സ്ഥാപിക്കാന്‍ കാരണവും ഇതുതന്നെ. ലോകത്തിലെ ഏറ്റവും കരുത്തേറിയ പ്രൊഡക്ഷന്‍ കാറായ കയ്റോണ്‍ ആകെ 500 എണ്ണമാണ് കമ്പനി നിര്‍മിക്കുന്നത്. ഇതില്‍ 30 എണ്ണത്തിനുള്ള ബുക്കിങ് ബുഗാട്ടിയുടെ യുഎഇ പങ്കാളിയായ അല്‍ ഹബ്ദൂര്‍ മോട്ടോഴ്സാണ് നേടിക്കൊടുത്ത്. മൊത്തം ബുക്കിങ്ങിന്റെ 26 ശതമാനത്തോളമാണ് ഇത്.
Bugatti Showroom
ബുഗാട്ടിയുടെ ആഗോള വിപണനശൃംഖലയിലെ പതിനഞ്ചാമത്തെ ഷോറൂമാണ് ദുബായിലേത്. ബുഗാട്ടിയെ സംബന്ധിച്ച് ഇത് വലിയ ഷോറൂമാണെങ്കിലും ലോകത്തിലെ ഏറ്റവും വലിയ കാര്‍ ഷോറൂം ഇതിനെക്കാള്‍ 177 ഇരട്ടി വലുപ്പമുള്ളതാണ്. കാലിഫോര്‍ണിയയിലെ ലോങ്കോ ടൊയോട്ടയാണ് വലുപ്പത്തില്‍ ഒന്നാമത്. 21 ലക്ഷം ചതുരശ്ര അടിയാണ് ഈ ഷോറൂമിന്റെ വിസ്തീര്‍ണ്ണം.
Bugatti Showroom
1479 ബിഎച്ച്പി കരുത്തുള്ള കയ്റോണിന് 100 കിമീ വേഗമെടുക്കാന്‍ വെറും 2.5 സെക്കന്‍ഡ് മതി. മണിക്കൂറില്‍ 417 കിലോമീറ്ററാണ് പരമാവധി വേഗം. 24 ലക്ഷം പൗണ്ട് (ഏകദേശം 18.34 കോടി രൂപ) ആണ് വില.
Bugatti Showroom
കാര്‍ബണ്‍ ഫൈബര്‍ നിര്‍മിത കാറിന്റെ എട്ട് ലീറ്റര്‍ , 16 സിലിണ്ടര്‍ ( ഡബ്ല്യു 16) പെട്രോള്‍ എന്‍ജിന്‍ 6750 ആര്‍പിഎമ്മില്‍ 1479 ബിഎച്ച്പി കരുത്ത് നല്‍കും. . നാല് ടര്‍ബോ ചാര്‍ജറുകള്‍ എന്‍ജിനുണ്ട്. ഇതില്‍ രണ്ടെണ്ണം എന്‍ജിന്‍ പ്രവര്‍ത്തിച്ചുതുടങ്ങുമ്പോള്‍തന്നെ ഓണാകും. എന്‍ജിന്‍ ആര്‍പിഎം 3,800 ആര്‍പിഎം കടക്കുമ്പോഴാണ് അവശേഷിക്കുന്ന ടര്‍ബോചാര്‍ജറുകള്‍ ഉണരുക. എന്‍ജിന്‍ കരുത്ത് ക്രമാനുഗതമായി വര്‍ധിപ്പിക്കാന്‍ ഇത് സഹായിക്കുന്നു. നാല് വീല്‍ ഡ്രൈവുള്ള ഹൈപ്പര്‍ കാറിന് ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗീയര്‍ബോക്സാണ്.



Related Stories





TOP
Designed and developed by EGGS