Home  > News  >  News Details
വെസ്പ എലഗന്റ് 150, വില 95,077 രൂപ
സ്വന്തം ലേഖകന്‍
Posted on: Friday, May 12, 2017   11:00 AM


വെസ്‍പയുടെ 150 സിസി ഗീയര്‍ലെസ് സ്കൂട്ടറായ വിഎക്സ്‍എല്‍ 150 ന്റെ പ്രത്യേക പതിപ്പ് - എലഗന്റ് 150 വിപണിയിലെത്തി. ബീജ് യൂണികോ, പോള്‍ വൈറ്റ് എന്നീ രണ്ട് നിറങ്ങളില്‍ ലഭ്യമായ സ്പെഷല്‍ എഡിഷന് 95,077 രൂപയാണ് പുണെ എക്സ്‍ഷോറൂം വില.
Vespa Elegant 150
വൈസര്‍ , രണ്ടായി തിരിച്ച ലെതര്‍ സീറ്റുകള്‍ , എലഗന്റ് ബാഗ്ജ് , 12 ഇഞ്ച് അലോയ് വീലുകള്‍ എന്നിവയാണ് എലഗന്റ് 150 ന്റെ പ്രത്യേകതകള്‍ . മറ്റു ഘടകങ്ങളില്‍ മാറ്റമില്ല. വിഎക്സ്എല്ലിന്റെ തരം 150 സിസി , സിംഗിള്‍ സിലിണ്ടര്‍ , ഫോര്‍ സ്ട്രോക്ക് എന്‍ജിന് 11.40 ബിഎച്ച്പി -11 എന്‍എം ആണ് ശേഷി. സ്കൂട്ടറിന്റെ ബോഡി നിറത്തിലുള്ള ഹെല്‍മെറ്റ് , ക്രോം ബോഡി ഗാര്‍ഡ് എന്നീ ആക്സസറീസ് എലഗന്റ് 150 നൊപ്പം ലഭിക്കും.



Related Stories





TOP
Designed and developed by EGGS