Home  > News  >  News Details
പോര്‍ഷെ 911 ഉത്പാദനം 10 ലക്ഷം തികഞ്ഞു
സ്വന്തം ലേഖകന്‍
Posted on: Friday, May 12, 2017   10:00 AM


പോര്‍ഷെയുടെ രണ്ട് ഡോര്‍ നാല് സീറ്റര്‍ സ്പോര്‍ട്സ് കാറായ 911 ( നയന്‍ ഇലവണ്‍) ന്റെ ഉത്പാദം 10 ലക്ഷം തികഞ്ഞു. പോര്‍ഷെ ചരിത്രത്തിലെ പുതിയ നാഴികകല്ലായി മാറിയ പത്ത് ലക്ഷാമത്തെ 911 മോഡലായി ജര്‍മനിയിലെ സൂഫന്‍ഹവുസിന്‍ പ്ലാന്റില്‍ നിന്ന് പുറത്തിറങ്ങിയത് ഐറിഷ് ഗ്രീന്‍ നിറമുള്ള കരേര എസ് ആണ്. 1963 ലാണ് 911 മോഡല്‍ നിരയെ പോര്‍ഷെ അവതരിപ്പിച്ചത്.
Porsche 911
ലോകത്തെ കേള്‍വികേട്ട വാഹനബ്രാന്‍ഡായി പോര്‍ഷെയെ മാറ്റിയതില്‍ മുഖ്യപങ്ക് വഹിച്ചിട്ടുള്ള മോഡലാണ് 911. ഉന്നതനിലവാരത്തില്‍ നിര്‍മിച്ച്, 54 വര്‍ഷത്തിനിടെ വില്‍പ്പന നടത്തിയ 911 കാറുകളില്‍ 70 ശതമാനവും ഇന്നും റോഡിലിറങ്ങാന്‍ കഴിവുള്ളതാണെന്ന് പോര്‍ഷെ അവകാശപ്പെടുന്നു.
Porsche 911
2016 ല്‍ മാത്രം 32,365 911 മോഡലുകള്‍ വില്‍പ്പന നടന്നു. പത്ത് ലക്ഷാമത്തെ 911 കാര്‍ ഒരു ലോകപര്യടനം നടത്തിയശേഷം ജര്‍മനിയിലെ പോര്‍ഷെ മ്യൂസിയത്തില്‍ സ്ഥാനം പിടിക്കും. 



Related Stories
TOP