Home  > News  >  News Details
ഗ്രേറ്റ് ഫോഡ് എന്‍ഡേവര്‍ ഡ്രൈവ്
സ്വന്തം ലേഖകന്‍
Posted on: Saturday, May 06, 2017   4:00 PM


ഉപഭോക്താക്കള്‍ക്കും വാഹനപ്രേമികള്‍ക്കും എന്‍ഡേവര്‍ എസ്‍യുവിയുടെ മികച്ച ഓഫ് റോഡിങ് ശേഷി നേരിട്ട് അനുഭവിച്ചറിയാന്‍ അവസരമൊരുക്കുന്ന എന്‍ഡേവര്‍ ഡ്രൈവ് ഫോഡ് ഇന്ത്യ കൊച്ചിയില്‍ സംഘടിപ്പിച്ചു. ആലുവയ്ക്ക് സമീപം കുഞ്ഞുണ്ണിക്കര ഐലന്റില്‍ പ്രത്യേകം തയ്യാറാക്കിയ ഓഫ് റോഡ് ട്രാക്കിലായിരുന്നു എന്‍ഡേവറിന്റെ ശേഷി വെളിവാക്കുന്ന ഡ്രൈവ് പരിപാടി. വലിയ വളവുകള്‍ , കുത്തനെയുള്ള കയറ്റവും ഇറക്കവും, ചെളി നിറഞ്ഞ റോഡുകള്‍ , 30 ഡിഗ്രി ചെരിവുള്ള പ്രതലം തുടങ്ങിയ വെല്ലുവിളി നിറഞ്ഞ ഓഫ് റോഡിങ് ട്രാക്കാണ് ഇവിടെ കൃത്രിമമായി സൃഷ്ടിച്ചിരുന്നത്. ഇവയൊക്കെ യാതൊരു കൂസലും കൂടാതെ മറികടന്ന് എന്‍ഡേവര്‍ , ഡ്രൈവിനെത്തിയവരെ ആവേശം കൊള്ളിച്ചു. 800 മിമീ പൊക്കത്തിലുള്ള വെള്ളത്തിലൂടെ പോകാനുള്ള കഴിവ് , 225 മിമീ ഗ്രൗണ്ട് ക്ലിയറന്‍സ്, 30 ഡിഗ്രി കയറ്റം കയറാനുള്ള കഴിവ്, 25 ഡിഗ്രി ചെരിവ് ഇറങ്ങാനുള്ള കഴിവ് എന്നിവയെല്ലാം എന്‍ഡേവറിനെ മികച്ച ഓഫ് റോഡര്‍ എസ്‍യുവിയായി മാറ്റുന്നു.
Ford Endeavor
ടൊയോട്ട ഫോര്‍ച്യൂണര്‍ , ഷെവര്‍ലെ ട്രെയ്ല്‍ബ്ലേസര്‍ , ഹ്യുണ്ടായി സാന്റാഫേ മോഡലുകളോട് മത്സരിക്കുന്ന ഫോഡ് എന്‍ഡേവറിന്റെ പുതിയ മോഡല്‍ 2016 ജനുവരിയിലാണ് വിപണിയിലെത്തിയത്.


ആറ് സ്പീഡ് മാന്വല്‍ , ഓട്ടോമാറ്റിക് ട്രാന്‍സ്‍മിഷന്‍ ഓപ്ഷനുകളുള്ള എന്‍ഡേവറിന് 2.2 ലീറ്റര്‍ - നാല് സിലിണ്ടര്‍ (158 ബിഎച്ച്പി -385 എന്‍എം) , 3.2 ലീറ്റര്‍ ,അഞ്ച് സിലിണ്ടര്‍ (197 ബിഎച്ച്പി -470 എന്‍എം) ഡീസല്‍ എന്‍ജിന്‍ വകഭേദങ്ങളുണ്ട്. രണ്ട് വീല്‍ ഡ്രൈവ് , നാല് വീല്‍ ഡ്രൈവ് ഓപ്ഷനുകള്‍ ലഭ്യമാണ്.


മൈലേജ്


2.2 ലീറ്റര്‍ ആറ് സ്പീഡ് മാന്വല്‍ - 14.12 കിമീ / ലീറ്റര്‍


2.2 ലീറ്റര്‍ ആറ് സ്പീഡ് ഓട്ടോമാറ്റിക് - 12.62 കിമീ / ലീറ്റര്‍


3.2 ലീറ്റര്‍ ആറ് സ്പീഡ് ഓട്ടോമാറ്റിക് - 10.91 കിമീ / ലീറ്റര്‍
Ford Endeavor
സ്റ്റാന്‍ഡേര്‍ഡ് ഫിറ്റിങ്ങായി തന്നെ നിരവധി ഫീച്ചറുകള്‍ എന്‍ഡേവറിനുണ്ട്. ലെതര്‍ അപ്ഹോള്‍സ്റ്ററി, ഡ്യുവല്‍ എയര്‍ബാഗ് , എബിഎസ് , ട്രാക്ഷന്‍ കണ്‍ട്രോള്‍ , ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, എട്ട് തരത്തില്‍ ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന മുന്‍ സീറ്റുകള്‍ , ടച്ച് സ്ക്രീനുള്ള ഫോഡ് സിങ്ക് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം , ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ , റിയര്‍ പാര്‍ക്കിങ് സെന്‍സറുകള്‍ , ക്രൂസ് കണ്‍ട്രോള്‍ , സ്റ്റിയറിങ്ങില്‍ ഓഡിയോ കണ്‍ട്രോളുകള്‍ എന്നിവ അടിസ്ഥാന വകഭേദമായ ട്രെന്‍ഡിനുണ്ട്. ഏഴ് എയര്‍ബാഗുകള്‍ , ഓട്ടോമാറ്റിക് ഹെഡ്‍ലാംപുകള്‍ , ഡേ ടൈം റണ്ണിങ് ലാംപുകള്‍ , ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം, ഫ്രണ്ട് പാര്‍ക്കിങ് സെന്‍സറുകള്‍ , ഇലക്ട്രിക് സണ്‍റൂഫ് എന്നീ ഫീച്ചറുകള്‍ മുന്തിയ വകഭേദമായ ടൈറ്റാനിയത്തിന് അധികമായുണ്ട്.
Ford Endeavor
കൊച്ചി എക്സ്‍ഷോറൂം വില


2.2 ലീറ്റര്‍ മാന്വല്‍ ഫോര്‍ വീല്‍ ഡ്രൈവ് - ട്രെന്‍ഡ് - 27.39 ലക്ഷം രൂപ.


2.2 ലീറ്റര്‍ ഓട്ടോമാറ്റിക് ടൂ വീല്‍ ഡ്രൈവ് - ട്രെന്‍ഡ് - 27.16 ലക്ഷം രൂപ.


2.2 ലീറ്റര്‍ ഓട്ടോമാറ്റിക് ടൂ വീല്‍ ഡ്രൈവ് - ടൈറ്റാനിയം - 29.18 ലക്ഷം രൂപ.


3.2 ലീറ്റര്‍ ഓട്ടോമാറ്റിക് ഫോര്‍ വീല്‍ ഡ്രൈവ് - ട്രെന്‍ഡ് - 28.46 ലക്ഷം രൂപ.


3.2 ലീറ്റര്‍ ഓട്ടോമാറ്റിക് ഫോര്‍ വീല്‍ ഡ്രൈവ് - ടൈറ്റാനിയം - 32.12 ലക്ഷം രൂപ.



Related Stories
TOP