Home  > News  >  News Details
ഇന്ത്യന്‍ പട്ടാളത്തിനൊപ്പം ചേരാന്‍ ടാറ്റ സഫാരി
സ്വന്തം ലേഖകന്‍
Posted on: Friday, Apr 28, 2017   7:00 PM


ഇന്ത്യന്‍ സൈന്യത്തിനൊപ്പം ചേരാന്‍ 3,192 ടാറ്റ സഫാരികള്‍ തയ്യാറെടുക്കുന്നു. ഫോര്‍ വീല്‍ ഡ്രൈവുള്ള സഫാരി സ്റ്റോം നിര്‍മിച്ചു നല്‍കാനുള്ള ഓര്‍ഡര്‍ ആണ് ടാറ്റ മോട്ടോഴ്സിനു ലഭിച്ചിട്ടുള്ളത്. മാരുതി ജിപ്‍സിയ്ക്ക് പകരക്കാരനായാണ് സഫാരി സ്റ്റോം സൈന്യത്തില്‍ ചേരുന്നത്.


800 കിലോഗ്രാം ഭാരം വഹിക്കാനുള്ള കഴിവ് , ലോഹനിര്‍മിത മേല്‍മൂടി, എസി എന്നിവയുള്ള വാഹനങ്ങളാണ് ഇന്ത്യന്‍ പ്രതിരോധവകുപ്പ് ആവശ്യപ്പെട്ടത്. പതിനഞ്ച് മാസം സൈന്യത്തിന്റെ സാങ്കേതികവിഭാഗം ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഓടിച്ചുനോക്കി കഴിവ് വിലയിരുത്തിയശേഷമാണ് സഫാരി സ്റ്റോമിന് പട്ടാളത്തിനൊപ്പം ചേരാന്‍ അനുമതി നല്‍കിയത്. ജനറല്‍ സര്‍വീസ് 800 ( ജിഎസ് 800) എന്ന വാഹനവിഭാഗത്തിലാണ് സഫാരി സ്റ്റോമിനെ പെടുത്തിയിരിക്കുന്നത്.


സൈന്യത്തിന്റെ ആവശ്യങ്ങള്‍ക്കായി പ്രത്യേകം മോഡിഫൈ ചെയ്ത സഫാരി സ്റ്റോമിന് പരിഷ്കരിച്ച സസ്പെന്‍ഷനാണ് ഉപയോഗിക്കുന്നത്. സഫാരിയുടെ ബലവത്തായ ബോഡിയും മെച്ചപ്പെട്ട ഇന്ധനക്ഷമതയുമെല്ലാമാണ് സൈന്യത്തിന് ഇഷ്ടപ്പെട്ടത്. 2.2 ലീറ്റര്‍ , ഡീസല്‍ എന്‍ജിന് 154 ബിഎച്ച്പി -400 എന്‍എം ആണ് ശേഷി. ഓഫ് റോഡ് മികവ് നല്‍കാന്‍ 200 മിമീ ഗ്രൗണ്ട് ക്ലിയറന്‍സും സഫാരിയ്ക്കുണ്ട്.


ഇന്ത്യന്‍ സൈന്യത്തിനായി 1958 മുതല്‍ ടാറ്റ മോട്ടോഴ്സ് വാഹനങ്ങല്‍ നിര്‍മിച്ചുനല്‍കുന്നുണ്ട്. ഇതിനോടകം 1.50 ലക്ഷത്തിലേറെ വാഹനങ്ങള്‍ പട്ടാളത്തിനു നല്‍കിയിട്ടുണ്ട്.



Related Stories





TOP

Car Bike








Designed and developed by EGGS