Home  > News  >  News Details
ഏറ്റവും വില്‍പ്പന നേടിയ 10 ബൈക്കുകള്‍
സ്വന്തം ലേഖകന്‍
Posted on: Friday, Apr 21, 2017   3:00 PM


2016-17 സാമ്പത്തികവര്‍ഷം ഇന്ത്യയില്‍ ഏറ്റവും വില്‍പ്പന നേടിയ 10 മോട്ടോര്‍സൈക്കിളുകളില്‍ ഒന്നാം സ്ഥാനം ഹീറോ സ്പ്ലെന്‍ഡറിന്. രണ്ടും മൂന്നും സ്ഥാനങ്ങളില്‍ ഹീറോയുടെ തന്നെ എച്ച്എഫ് ഡീലക്സ് , പാഷന്‍ മോഡലുകളാണ്. 


2015-16 ലെ ടോപ് 10 മോട്ടോര്‍സൈക്കിള്‍ പട്ടികയിലെ ആദ്യ ഏഴ് മോഡലുകള്‍ക്കും 2016-17 സാമ്പത്തികവര്‍ഷവും സ്ഥാനമാറ്റമില്ല. 125 സിസി ബൈക്കായ ഹോണ്ട സി ബി ഷൈനാണ് നാലാം സ്ഥാനം. ഇതിന്റെ എതിരാളിയായ ഹീറോ ഗ്ലാമര്‍ അഞ്ചാം സ്ഥാനം നേടി. ബജാജിന്റെ പള്‍സര്‍ ,സിടി 100 മോഡലുകള്‍ യഥാക്രമം ആറ്, ഏഴ് സ്ഥാനങ്ങള്‍ നേടി.
Top Selling Bikes
റോയല്‍ എന്‍ഫീല്‍ഡിന്റെ ക്ലാസിക് 350 നാണ് എട്ടാം സ്ഥാനം. മുന്‍ സാമ്പത്തികവര്‍ഷത്തേതിനെ അപേക്ഷിച്ച് ഇത്തവണ 50.51 ശതമാനം വില്‍പ്പന വളര്‍ച്ചയാണ് ക്ലാസിക് 350 നേടിയത്. 4.17 ലക്ഷം യൂണിറ്റായിരുന്നു വില്‍പ്പന. ഇത്രയും വിലയേറിയ മോഡല്‍ ബജാജ് പ്ലാറ്റിന, ഹോണ്ട ഡ്രീം ശ്രേണി , ഹോണ്ട യൂണികോണ്‍ എന്നിവയെക്കാള്‍ വില്‍പ്പന നേടിയെന്നതു ശ്രദ്ധേയമാണ്.


ബജാജ് പ്ലാറ്റിന ഒമ്പതാം സ്ഥാനവും ടിവിഎസ് അപ്പാച്ചെ പത്താം സ്ഥാനവും നേടി. ഹോണ്ടയുടെ ഡ്രീം ശ്രേണിയിലുള്ള മോഡലുകള്‍ ഇത്തവണ ടോപ് 10 പട്ടികയില്‍ നിന്ന് പുറത്തായി.



Related Stories
TOP