Home  > News  >  News Details
2017 മോഡല്‍ മഹീന്ദ്ര എക്സ്‍യുവി 500
സ്വന്തം ലേഖകന്‍
Posted on: Friday, Apr 21, 2017   2:00 PM


പുതിയ നാല് ഹൈ ടെക് ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി പരിഷ്കരിച്ച മഹീന്ദ്ര എക്സ്‍യുവി 500 വിപണിയിലെത്തി. ഡബ്ല്യു 6 മുതലുള്ള വകഭേദങ്ങളിലാണ് പുതിയ ഫീച്ചറുകളുള്ളത്. വില 13.80 ലക്ഷം രൂപയില്‍ ആരംഭിക്കുന്നു.
Mahindra XUV 500 2017 Model
ആന്‍ഡ്രോയ്ഡ് ഓട്ടോ, കണക്ടഡ് ആപ്ലിക്കേഷന്‍സ് , ഇക്കോ സെന്‍സ് , എമര്‍ജന്‍സി കാള്‍ ഫങ്ഷന്‍ എന്നിവയാണ് പുതിയ ടെക് ഫീച്ചറുകള്‍ . ആന്‍ഡ്രോയ്ഡ് ഫോണിന്റെ ഫങ്ഷനുകള്‍ വാഹനത്തിലെ ടച്ച് സ്ക്രീനിലൂടെ കൈകാര്യം ചെയ്യാന്‍ അവസരമൊരുക്കുന്ന സംവിധാനമാണ് ആന്‍ഡ്രോയ്ഡ് ഓട്ടോ. ഡ്രൈവിങ്ങിനിടെ ഫോണ്‍ കൈകാര്യം ചെയ്യുമ്പോഴുള്ള അപകടസാധ്യത ഇത് ഇല്ലാതാക്കും.
Mahindra XUV 500 2017 Model
ഇന്ത്യയ്ക്കായി പ്രത്യേകം തയ്യാക്കിയ ആപ്ലിക്കേഷനുകളാണ് കണക്ടഡ് ആപ്പ്സിലുള്ളത്. ഗാനാ, ക്രിക്കറ്റ് ലൈവ്, സൊമാറ്റോ, ബുക്ക് മൈ ഷോ തുടങ്ങിയ ആപ്ലിക്കേഷനുകള്‍ ഇതില്‍ പെടുന്നു. ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തില്‍ ഇതെല്ലാം ഉണ്ട്. സ്മാര്‍ട്ട്ഫോണിലെ വൈഫൈ ഹോട്ട് സ്പോട്ട് മുഖേന ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കി ഈ ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കാം.
Mahindra XUV 500 2017 Model
പരമാവധി ഇന്ധനക്ഷമതനേടിയും വാഹനം പുറന്തള്ളുന്ന കാര്‍ബണ്‍ഡയോക്സൈഡിന്റെ അളവ്കുറച്ചുമുള്ള ഡ്രൈവിങ് പ്രോത്സാഹിപ്പിക്കുന്ന സങ്കേതികവിദ്യയാണ് ഇക്കോസെന്‍സ്. ഗീയര്‍മാറ്റം, വേഗമെടുക്കല്‍ , ബ്രേക്കിടല്‍ തുടങ്ങിയവയെല്ലാം വിലയിരുത്തി ഡ്രൈവിങ് രീതിയ്ക്ക് ഇക്കോസെന്‍സ് 100 ല്‍ നിന്ന് മാര്‍ക്ക് നല്‍കും. ഈ മാര്‍ക്ക് പരിശോധിച്ച് ഡ്രൈവിങ് രീതി മെച്ചപ്പെടുത്തി കൂടുതല്‍ ഇന്ധനക്ഷമത നേടാന്‍ ഉപഭോക്താവിനാകും. ഫേസ്ബുക്ക് , ടിറ്റര്‍ , വാട്ട്സാപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയയിലൂടെ ഇക്കോ സ്കോര്‍ ഷെയര്‍ ചെയ്യാനും സൗകര്യമുണ്ട്.


അത്യാഹിത സേവനങ്ങള്‍ ആവശ്യമാകുന്ന സാഹചര്യത്തില്‍ ഉപകാരപ്രദമാണ് എമര്‍ജന്‍സി കാള്‍ അഥവാ ഇ കാള്‍ ഫങ്ഷന്‍ . എയര്‍ബാഗ് വികസിക്കുംവിധമുള്ള അപകടമുണ്ടായാലുടന്‍ എമര്‍ജന്‍സ് സര്‍വീസ് നമ്പരിലേയ്ക്ക് കാള്‍ ചെയ്തും മുന്‍കൂട്ട് സേവ് ചെയ്തിരിക്കുന്ന രണ്ട് ഫോണ്‍ നമ്പരിലേയ്ക്ക് സന്ദേശം അയച്ചും അപകടവിവരം അറിയിക്കാന്‍ ഈ സംവിധാനത്തിനു കഴിയും. ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവുമായി പെയര്‍ ചെയ്തിരിക്കുന്ന ഫോണില്‍ നിന്നാണ് കാളും മെസേജും പോകുക.
Mahindra XUV 500 2017 Model
ലേക്ക് സൈഡ് ബ്രൗണ്‍ ബോഡി നിറവും പ്രീമിയം ബ്ലാക്ക് ഇന്റീരിയറും 2017 മോഡല്‍ എക്സ്‍യുവി 500 യ്ക്ക് കമ്പനി ലഭ്യമാക്കിയിട്ടുണ്ട് ഡബ്ല്യു 10 വകഭേദത്തില്‍ മാത്രമാണ് ഇത് ലഭിക്കുക. എക്സ്‍യുവി 500 യുടെ 2.2 ലീറ്റര്‍ എം ഹോക്ക് ഡീസല്‍ എന്‍ജിന് 140 ബിഎച്ച്പി -330 എന്‍എം ആണ് ശേഷി. ആറ് സ്പീഡ് മാന്വല്‍ , ഓട്ടോമാറ്റിക് ട്രാന്‍സ്‍മിഷന്‍ വകഭേദങ്ങളുണ്ട്.



Related Stories





TOP

Car Bike








Designed and developed by EGGS